ബാലരാമപുരം: ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. സമീപത്തെ മൂന്നുകടകളിലും ഗ്രന്ഥശാലക്കും തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സമീപത്തുള്ള കടകളിലേക്ക് തീ പടർന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തീ കെടുത്തിയത് വൻ ദുരന്തമൊഴിവാക്കി. ഒന്നരമണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ രൂപേഷ്, ലീഡിങ് ഫയർമാൻ പത്മകുമാർ, സതീഷ് എന്നവരുടെ സംഘമാണ് തീ കെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.