ബാലരാമപുരം: ബാലരാമപുരം റസൽപുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ െവട്ടിപ്പരിക്കേൽപിച്ചു. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ 16 വാഹനങ്ങൾ തകർത്തു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ എരുത്താവൂർ ഭാഗത്തുനിന്ന് ബൈക്കിലെത്തിയ സംഘമാണ് വാഹങ്ങൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തത്.
കാർ യാത്രക്കാരനായ ജയചന്ദ്രനും ബൈക്ക് യാത്രക്കാരിയായ ഷിബ കുമാരിക്കുമാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതിയായ നരുവാമൂട് സ്വദേശി മിഥുനെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം എരുത്താവൂർ, റസൽപുരം തുടങ്ങിയ ഭാഗങ്ങളിൽ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്് നാട്ടുകാരെ ഭീഷണിപ്പെടുത്തി. റോഡരികിൽ നിന്നവരെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ഓടിക്കുകയും ചെയ്തു. റസൽപുരത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒമ്പത് ലോറി, മൂന്ന് കാറ്, നാല് ബൈക്ക് എന്നിവയാണ് നശിപ്പിച്ചത്.
എരുത്താവൂർ സ്വദേശിയായ അനുവിെൻറ കടയുടെ മുമ്പിൽ നിർത്തിയിരുന്ന ഹോണ്ട ആക്ടീവ പൂർണമായും വെട്ടിത്തകർക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആക്രമം അഴിച്ചുവിട്ടത്. പരിഭ്രാന്തരായ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബാലരാമപുരം പൊലീസ് ബൈക്ക് പിന്തുടർന്ന് പ്രതികളിൽ ഒരാളെ പിടികൂടുകയായിരുന്നു. ഒരാൾ രക്ഷപ്പെട്ടു.
മിഥുൻ മുമ്പ് ഇത്തരത്തിൽ മാറനല്ലൂർ, തിരുവല്ലം പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ആക്രമം നടത്തിയ കേസിലെ പ്രതിയാണ്. അക്രമികൾ ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്താണ് അക്രമങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.