പ​ന​യാ​റ​ക്കു​ന്നി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്ന്​ പൊ​ട്ടി ഒ​ഴു​കു​ന്ന കു​ടി​വെ​ള്ളം

വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ

ബാലരാമപുരം: ബാലരാമപുരം പനയാറകുന്നിൽ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽനിന്ന് വെള്ളം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിയുമ്പോഴും നടപടി സ്വീകരിക്കാതെ പോകുന്നതിനെതിരെ പരക്കെ ആക്ഷേപമുയരുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കിലാണ് വെള്ളം പൊട്ടി ഒഴുകുന്നത്. വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരംകുളം ഓഫിസിന് കീഴിലെ ടാങ്കിനാണ് ഈ ദുർവിധി.

പനയാറകുന്നിലെ പമ്പ് ഹൗസ് കാടുംപടർപ്പും കയറിക്കിടക്കുന്നത് പോലും മെയിൻറനൻസ് നടത്താതെ പോകുന്നതും നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കുന്നു.

1973 ൽ സ്ഥാപിതമായ പമ്പ് ഹൗസ് കാലപ്പഴക്കം കാരണം അപകടാവസ്ഥയിലാണെങ്കിലും മെയിൻറനൻസും നടത്താതെ പോകുന്നതും അപക ഭീഷണിയുയർത്തുന്നു. വാർഡ് മെംബർ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലം കാണുന്നില്ലെന്നും പറയുന്നു.

ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പഴാകുമ്പോഴും കണ്ടില്ലെന്ന് നടിക്കുന്ന അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമാകുന്നു. വാട്ടർ ടാങ്കിൽ നിന്ന് പൊട്ടി ഒഴുകുന്ന വെള്ളം സമീപത്തെ വീടുകളിലും റോഡിലും വീഴുന്നതും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.

Tags:    
News Summary - It has been months since water started flowing from the water tank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.