ബാലരാമപുരം: ദേശീയപാതയോട് ചേർന്ന് ബാലരാമപുരം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ജ്വല്ലറിയുടെ ചുവര് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 69,800 രൂപയുടെ സ്വർണവും വെള്ളി ആഭരണങ്ങളും പണവും കവർന്നു. വിഴിഞ്ഞം റോഡിൽ പ്രവർത്തിക്കുന്ന ആറ്റുകാൽ അംബ ജ്വല്ലറിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
9.30ഒാടെ പുറത്തെ ചുവര് പൊളിച്ച് അകത്തെ ഇടനാഴിയിൽ പ്രവേശിച്ച മോഷ്ടാവ് 12.30ഒാടെ ജ്വല്ലറിയുടെ മതിൽ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. കടയ്ക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കവർന്നത്. ലോക്കർ പൊളിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. നേരത്തേ രണ്ടുതവണ ഇവിടെ മോഷണശ്രമം നടന്നെങ്കിലും മോഷ്ടാക്കൾക്ക് കടയ്ക്കുള്ളിൽ കടക്കാനായിരുന്നില്ല. ലോക്ഡൗൺ കാരണം ജ്വല്ലറിയിൽ വിലപിടിപ്പുള്ള കൂടുതൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നില്ല.
ഉടമ മുടവൂർപാറ സ്വദേശി ഷൺമുഖൻ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നവിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. നല്ല ഉയരമുള്ള ഒരാളാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിരലടയാള വിദഗ്ധരും ഡ്വാഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.