ബാ​ല​രാ​മ​പു​രം ജ​ങ്ഷ​ന് സ​മീ​പ​ത്തെ ന​ട​പ്പാ​ത ടൈ​ൽ​സ്​ ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ൽ

ബാലരാമപുരത്ത് നടപ്പാതയിൽ വീണ്ടും കുഴികൾ

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയോടുചേർന്ന നടപ്പാതയിൽ പലയിടത്തും കുണ്ടും കുഴിയും നിറയുന്നു. ബാലരാമപുരം ജങ്ഷന് സമീപത്തെ നടപ്പാതയിലാണ് തറയോടുകളിളകി കുഴി രൂപപ്പെട്ടത്. ദിനവും നൂറുകണക്കിന് യാത്രക്കാർ പോകുന്ന ബാലരാമപുരം സ്കൂളിന് സമീപത്തെ നടപ്പാതയുടെ ടൈൽസ് നല്ലൊരു ഭാഗവും ഇളകി.

വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും കാഴ്ചവെല്ലുവിളി നേരിടുന്നവർക്കും ശാരീരികവെല്ലുവിളികളുള്ളവർക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഫുട്പാത്തും കൈവരികളുമൊക്കെ ഒരുക്കിയത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ആശ്രയിക്കുന്ന നടപ്പാതയിലൂടെയുള്ള യാത്ര അപകടകരമാണ്. നടപ്പാതയിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

Tags:    
News Summary - Potholes again on pavement in Balaramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.