ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിൽ മിക്കതിലും മുന്നണികൾക്ക് വിമതർ തലവേദനയായി. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നവരടക്കം സ്ഥനാർഥിത്വം ആവശ്യപ്പെടുേമ്പാൾ അവരെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രാദേശിക നേതൃത്വങ്ങൾ.
വിമതസാന്നിധ്യം ജയപരാജയങ്ങളെ നിർണയിക്കുമെന്നതിനാൽ എല്ലാ പാർട്ടികളും ഇത് ഗൗരവമായാണ് കാണുന്നത്. വിമത സ്ഥാനാർഥികൾക്ക് രഹസ്യമായി പിന്തുണ നൽകുന്ന മറുതന്ത്രങ്ങളും പാർട്ടികൾ പരീക്ഷിക്കുന്നു.
ചാമവിള, മണലി വാർഡുകളിൽ വിമതസ്ഥാനാർഥികൾ ഫ്ലക്സും ചുവരെഴുത്തും നടത്തിവരുന്നുണ്ട്. ഇതോടൊപ്പം സ്വതന്ത്രന്മാരുടെ സാന്നിധ്യവും വാർഡുകളിൽ മുഖ്യാധാരാ പാർട്ടികൾക്ക് ഭീഷണിയുയർത്തുന്നു.റിബലുകളായി മത്സരിക്കുന്നവെര അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ വരുംദിവസങ്ങളിൽ സജീവമാകും.
എന്നാൽ, രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക വിഷയങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ വിജയവഴി തുറക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ വിമതരും വിജയപ്രതീക്ഷയോടെയാണ് വാർഡുകളിൽ വോട്ടർമാരെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.