ബാലരാമപുരം: മൂന്ന് മാസം മുമ്പ് മരിച്ച ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ബാലരാമപുരം കോഴോട് ചിറയിൽവിള പുത്തൻവീട്ടിൽ സുരേന്ദ്രന്റെ (62) ഭാര്യ ആലപ്പുഴ സ്വദേശി ശരണ്യയുടെ പരാതിയിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 17നാണ് സുരേന്ദ്രൻ മരിച്ചത്.Rt. Police officer
സുരേന്ദ്രന്റെ കുടുംബവീടിനോട് ചേർന്നാണ് മൃതദേഹം സംസ്കരിച്ചത്. 2015ലാണ് ശരണ്യയും സുരേന്ദ്രനും വിവാഹിതരായത്. മരിച്ചതറിഞ്ഞ് ശരണ്യ മൃതദേഹം കാണാനെത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, മരണത്തിൽ സംശയമുള്ളതായി ശരണ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റീപോസ്റ്റ്മോർട്ടം നടത്തിയത്.
ശനിയാഴ്ച ഉച്ചക്ക് ഓടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടി വൈകീട്ട് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. മെഡിക്കൽ കോളജിൽ നിന്നുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. എ.എസ്.പി ഫറാഷ്, ബാലരാമപുരം എസ്.എച്ച്.ഒ ടി. വിജയകുമാർ, എസ്.ഐ ആൻറണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തിലാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.