ബാലരാമപുരം: വിദേശരാജ്യത്തുനിന്നുള്ള പെരുമ്പാമ്പിനെ വീട്ടിൽ വളർത്തി ബാലരാമപുരം സ്വദേശി ഷാജി. സൗത്താഫ്രിക്കയിലുള്ള ബോൽ പൈത്തൻ ഇനത്തിലുള്ള മൂന്നടിയിലേറെ നീളമുള്ള പാമ്പിനെയാണ് ഷാജി പോറ്റിവളർത്തുന്നത്. രണ്ട് കിലോയിലേറെ ഭാരവും മൂന്ന് വയസ്സുമുള്ള ഈ പെരുമ്പാമ്പ് ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും താരമായിട്ടുണ്ട്. ഇല്യനയെന്ന ഓമനപ്പേരിലാണ് ഷാജി പാമ്പിനെ വിളിക്കുന്നത്.
ഷാജിയുടെ മകളുൾപ്പെടെ വീട്ടിലെത്തുന്ന ബന്ധുക്കളുമായും പാമ്പ് ഇണങ്ങിയിട്ടുണ്ട്. പലപ്പോഴും ഇവർ പാമ്പിനെയെടുത്ത് കളിപ്പിക്കുന്നതും സർവസാധാരണമാണ്. ഇതേവരെ ഈ പാമ്പ് ആരെയും ഉപദ്രവിച്ചിട്ടുമില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന പെൺപാമ്പിന് ഒരു ഇണയെ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഷാജി.
വിദേശരാജ്യത്തുനിന്ന് കൊണ്ടുവന്ന പാമ്പായത് കാരണം പാമ്പിെൻറ താമസത്തിന് വലിയ ചെലവുണ്ട്. ശീതീകരിച്ച കൂട്ടിലാണ് പാമ്പിെൻറ താമസം. കാലവസ്ഥക്കനുസരിച്ച് ചൂടും തണുപ്പും നൽകിയാണ് പാമ്പിനെ വളർത്തുന്നത്. മരത്തിന്റെ വേരുകളും വെള്ളാരംകല്ലുകളും വെള്ളവും സജ്ജീകരിച്ചിട്ടുണ്ട് കൂട്ടിൽ.
പ്രത്യേക രീതിയിൽ ഇഴയുകയും പുളയുകയും ചെയ്താണ് വിശപ്പറിയിക്കുന്നത്. വെള്ള എലിയും കോഴിക്കുഞ്ഞുമാണ് പാമ്പിന്റെ ഇഷ്ട ഭക്ഷണം. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പിന്നെ രണ്ടുദിവസത്തേക്ക് ആരും തന്നെ തൊടുന്നത് പാമ്പിന് ഇഷ്ടമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.