ബാലരാമപുരം: കോവിഡും ലോക്ഡൗണും കാരണം സ്റ്റുഡിയോകൾ അടച്ചിടുകയും പൊതുചടങ്ങുകളും കുറയുകയും ചെയ്തതോടെ ഉപജീവന മാർഗം മുടങ്ങിയതിനെ തുടർന്ന് ജീവനെപ്പോലെ സ്നേഹിക്കുന്ന കാമറ വിറ്റ് ജീവിതം തള്ളിനീക്കാൻ ഒരുങ്ങുകയാണ് 2019 ലെ സംസ്ഥാന പ്രഫഷനൽ ഫോട്ടോഗ്രഫി അവാർഡ് ജേതാവ് കല്ലിയൂർ പ്രസാദ്. വെള്ളായണി വള്ളംകോട് പുതുവൽ കുഴിവിള വീട്ടിൽ വാടകക്ക് താമസിക്കുന്ന കല്ലിയൂർ പ്രസാദിന് അമ്മയും അമ്മൂമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പോറ്റാൻ മറ്റ് വഴികൾ ഇല്ലാത്ത അവസ്ഥയാണ്. ആദ്യ ലോക്ഡൗൺ മുതൽ അടച്ചിട്ട ബാലരാമപുരത്തെ അവിട്ടം ഡിജിറ്റൽ സ്റ്റുഡിയോ രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസം പൂട്ടി.
കോവിഡ് കാരണം ഫോട്ടോഗ്രഫി തൊഴിലായി സ്വീകരിച്ചവരിൽ ജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുന്നവരുടെ നേർചിത്രമാവുകയാണ് പ്രസാദിെൻറ ജീവിതം. സ്വർണം പണയം െവച്ചും കടം വാങ്ങിയുമൊെക്കയായി അടുത്തിടെ 60,000 രൂപക്ക് വാങ്ങിയ അനുബന്ധ ഉപകരണങ്ങൾ കേടുപിടിച്ചുതുടങ്ങി. 'കോവിഡ് മാറ്റിയെഴുതിയ ജീവിതം' എന്ന വിഷയത്തിലായിരുന്നു സംസ്ഥാന പ്രഫഷനൽ ഫോട്ടോഗ്രഫി അവാർഡ് ഇദ്ദേഹം നേടിയത് എന്നത് മറ്റൊരു പ്രത്യേകതയുമാണ്.
രണ്ടുമാസമായി പ്രസാദിന് തൊഴിൽ സംബന്ധമായ ഒരു ഓർഡർ ലഭിച്ചിട്ട്. 23 വർഷമായി വാടകവീട്ടിൽ കഴിയുന്ന പ്രസാദും കുടുംബവും വീട്ടുടമസ്ഥെൻറ കാരുണ്യത്തിലാണ് ഇപ്പോൾ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.