ബാലരാമപുരം: വിദ്യാർഥി ഉള്‍പ്പെടെ പത്തിലെറെ പേർക്ക് തെരുവുനായുടെ കടിയേറ്റു. ബാലരാമപുരം ശാലിഗോത്രത്തെരുവ് സ്വദേശി സദാശിവന്, വെടിവെച്ചാന്‍കോവില്‍ സ്വദേശിയായ വിദ്യാർഥി രാഹുല്‍ എന്നിവരെ ബാലരാമപുരം ഫാമിലി ഹെല്‍ത്ത് സെൻററില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് വെടിവെച്ചാൻകോവിലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രാഹുലിെൻറ പിന്നിലെത്തി ഇരുകാലുകളിലും നായ കടിച്ചത്. രാഹുലിനെ നായ ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി വിരട്ടിയോടിച്ചു. തുടര്‍ന്ന് ഒരു പകിലോമീറ്ററിലെറെ റോഡിലൂടെ ഓടിയ നായ ബാലരാമപുരം ജങ്ഷന് സമീപം സ്കൂളിന് മുന്നിൽവെച്ച് നാലുപേരെ കടിച്ചു. നായയെ കണ്ട് പലരും പിന്തിരിഞ്ഞ് ഓടിയതിനെതുടര്ന്നാണ് കൂടുതല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഏതാനും പേർ നെയ്യാറ്റിന്‍കര ആശുപത്രിയിലും ചികിത്സ തേടി.
എന്നാൽ, നായെ പിടികൂടാനായിട്ടില്ല. ഒരു മാസം മുമ്പ് ഇത്തരത്തിൽ നെയ്യാറ്റിന്‍കരയിൽ തെരുവുനായ 14 പേരെ കടിച്ച സംഭവമുണ്ടായിരുന്നു. ബാലരാമപുരം മേഖലയിലും തെരുവുനായ ശല്യവും രൂക്ഷമാണ്. റോഡരികില്‍ മാലിന്യം തള്ളുന്നതാണ് തെരുവുനായകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.