ബാലരാമപുരം: റോഡരികിൽ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി നിർത്തിയിരുന്ന കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് കയറി; കാറിന്റെ പിൻഭാഗം തകർന്ന് നാശനഷ്ടം. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തിൽ പ്രതിഷേധമറിയിച്ച് കാറുടമ പ്രതിഷേധ ഫ്ലക്സ് കാറിൽ സ്ഥാപിച്ചു. നരൂവാമൂട് വെള്ളാപ്പള്ളി ശാലോമിൽ റിജോയുടെ കാറിലേക്കാണ് പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറിയത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിൽ വെടിവെച്ചാൻകോവിലിന് സമീപത്തായിരുന്നു അപകടം. കൃത്യമായി വാഹനം കടന്നുപോകുന്നതിന് സൗകര്യമുണ്ടായിട്ടും കെ.എസ്.ആർ.ടി.സി ൈഡ്രവറുടെ അലക്ഷ്യമായ ൈഡ്രവിങ്ങാണ് അപകടകാരണമെന്നും കാറുടമയും കണ്ടുനിന്നവരും പറയുന്നു. കാറിന് സമീപത്ത് അപകടത്തിന് തൊട്ടുമുമ്പ് വരെ റിജോയുടെ സുഹൃത്തുക്കളുണ്ടായിരുന്നെങ്കിലും ആളെ വിളിക്കാൻ മാറിയതോടെയായിരുന്നു അപകടം. തലനാരിഴക്ക് സുഹൃത്തുക്കൾ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണിവർ. നരുവാമൂട് പൊലീസ് കേസെടുത്തു.
അതേസമയം, കെ.എസ്.ആർ.ടി.സി ൈഡ്രവർമാരുടെ അനാസ്ഥയിൽ അപകടം നിത്യസംഭവമാകുമ്പോഴും തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.
കഴിഞ്ഞ ദിവസം ബാലരാമപുരം മുടവൂർപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസിൽനിന്ന് യാത്രക്കാരി ഇറങ്ങുന്നതിന് മുമ്പ് വാഹനം മുന്നോട്ടെടുത്തതോടെ ബസിന്റെ പിൻചക്രം കാലിലൂടെ കയറി വീട്ടമ്മയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. വാഹനാപകടത്തിൽപെട്ടെങ്കിലും ൈഡ്രവറുടെ മെഡിക്കൾ ചെക്കപ്പെടുക്കാതെ വിട്ടയച്ചതിൽ അമർഷമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.