ബാലരാമപുരം: തെരുവുനായുടെ ആക്രമണത്തിൽ ബാലരാമപുരത്ത് രണ്ടുപേർക്ക് ഗുരുതര പരിക്ക്. പനയാറകുന്ന് നെടിയ വാറുവിളാകത്ത് വീട്ടിൽ സരസ്വതി (76), കാവിൻപുറം സ്വദേശി ശെൽവരാജ് (55) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇരുവരെയും നായ് കടിച്ചത്. പ്രദേശത്തെ വളർത്തുനായ്ക്കളെയും മൃഗങ്ങളെയും കടിച്ച നായ്ക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടന്നു. തെരുവുനായെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അറിയിച്ചു.
ഈ പ്രദേശങ്ങളിൽ മാലിന്യം റോഡരികിൽ വലിച്ചെറിയുന്നത് തെരുവുനായ് ശല്യം വർധിക്കുന്നതിനിടയാക്കുന്നു. ആളൊഴിഞ്ഞ പുരയിടങ്ങളിലും റോഡരികിലും മാംസാവശിഷ്ടമുൾപ്പെടെ തള്ളുന്നുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് നായ്ക്കളുടെ വിളയാട്ടം. മംഗലത്തുകോണം, കട്ടച്ചൽകുഴി, ബാലരാമപുരം, പനയാറകുന്നു, മംഗലത്തുകോണം, തേമ്പാമുട്ടം, മാടൻകോവിൽ ലെയിൻ, ശാലിഗോത്രത്തെരുവ്, ഇടമനക്കുഴി പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം പ്രദേശവാസികളിൽ ഭീഷണിയുയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.