ബാലരാമപുരം: കോവിഡിനെ തുരത്താൻ നാടിന് കാവലാളായി നിന്ന ബാലരാമപുരം പഞ്ചായത്തിലെ ആർ.ആർ.ടി അംഗം എസ്.ആർ. ആശയെ (26) ഒടുവിൽ മഹാമാരി കീഴടക്കി. കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന ആശയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്. ആശയുടെ വേര്‍പാടില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അനുശോചനം അറിയിച്ചു. ആശയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചാണ് ആരോഗ്യവകുപ്പിെൻറ അനുശോചനം അറിയിച്ചത്. ആശയുടെ കുടുംബത്തിെൻറ വേദനയില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ആശയുടെ സേവന പ്രവർത്തനത്തെക്കുറിച്ച് രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർക്ക് നൂറുനാവാണ്. കോവിഡിെൻറ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന ആശ മഹാമാരിയിൽ മരിച്ചവരുടെ മരണാന്തര ചടങ്ങിനും മരുന്നും അന്നവും നൽകാനും മുൻപന്തിയിലുണ്ടായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലെ മികവിന് ബാലരാമപുരം പഞ്ചായത്ത് ആശയെ ആദരിച്ചിരുന്നു. ബാലരാമപുരം പഞ്ചായത്തിെൻറ കമ്യൂണിറ്റി കിച്ചണിലെ സ്ഥിര സാന്നിധ്യമായിരുന്ന ആശ നിയമ പഠനത്തോടൊപ്പമാണ് ഇൗ പ്രവർത്തനങ്ങളുമായി ഒാടി നടന്നിരുന്നത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത വീടുകൾ അണുമുക്തമാക്കുന്നതിന് ആശ ഒാടിയെത്തിയിരുന്നു. മഹാമാരിയുടെ തുടക്കകാലങ്ങളിൽ കോവിഡിനെ ഭയപ്പെട്ട്് പലരും രോഗികളെ സഹായിക്കാൻ മടികാണിച്ചിരുന്ന സമയത്ത് ആശയുടെയും സംഘത്തിെൻറയും പോരാട്ടം ഏറെ ശ്രദ്ധനേടിയിരുന്നു.
ഡി.വൈ.എഫ്.ഐ ബാലരാമപുരം നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്.എഫ്.ഐ ലോക്കൽ വൈസ് പ്രസിഡൻറുമായിരുന്നു.
തിങ്കളാഴ്ച രാത്രി ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് നെയ്യാറ്റികര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. യാത്രാമധ്യേ ആരോഗ്യനില മോശമായതിനെ തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പാറശ്ശാല സ്വകാര്യ ലോ കോളജിലെ രണ്ടാംവർഷ നിയമ വിദ്യാർഥിയായിരുന്നു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻറ് വി. മോഹനെൻറ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്കാരം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.