ബാലരാമപുരം: ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽകഴിഞ്ഞ പ്രതികളെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം തേമ്പാമുട്ടം സ്വദേശി ശ്രീകുട്ടനാണ് (26) വെട്ടേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ തേമ്പാമൂട് ചാനൽപാലത്തിന് സമീപം ബൈക്കിലെത്തിയ അക്രമികൾ വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. തലയിലും കൈയിലും വയറിലും വെട്ടേറ്റു കിടന്ന ശ്രീകുട്ടനെ നാട്ടുകാരും പൊലീസും ചേർന്ന് ആദ്യം നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശ്രീകുട്ടന്റെ മൊഴിയിൽനിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. തേമ്പാമുട്ടം സ്വദേശികളായ രാജേഷ് (33), കണ്ണൻ (32) എന്നിവരെയാണ് അവണാംകുഴി ആട്ടറമൂലയ്ക്ക് സമീപത്ത് വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് തലേദിവസം നടന്ന ഒരു ബർത്ത്ഡേ പാർട്ടിക്കിടയിൽ ശ്രീകുട്ടനും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടിപ്പരിക്കേൽപിച്ചത്. ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ, എസ്.ഐ വിനോദ് കുമാർ, നെയ്യാറ്റിൻകര എസ്.ഐ സെൻന്തിൽ കുമാർ, എസ്.ഐ പ്രശാന്ത്, സി.പി.ഒ രാകേഷ്, സി.പി.ഒമാരായ ശ്രീകാന്ത്, സിനു, ആദിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.