ബാലരാമപുരം: െബവ്കോ ചില്ലറ വിൽപന ശാലക്ക് മുന്നിൽ വാക്കുതർക്കത്തിനിടെ യുവാവിനെ വെട്ടിയ സംഭവത്തിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ബാലരാമപുരം തേമ്പാമുട്ടം ഇടക്കോണം ചാനൽക്കര വീട്ടിൽ സനൽകുമാർ (42), ഇതിനുസമീപം പക്കു എന്ന് വിളിക്കുന്ന ജയൻ (34) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ വെടിെവച്ചാൻകോവിൽ പാരൂർകുഴികടയറ വീട്ടിൽ കിരൺ (29) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് അേഞ്ചാടെ ബാലരാമപുരം കൊടിനടക്ക് സമീപത്തെ െബവ്കോ ചില്ലറ വിൽപന കേന്ദ്രത്തിന് മുന്നിലാണ് സംഭവം. അറസ്റ്റിലായവർ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത് വിലക്കുന്നതിനിടെ ജയൻ തോൾസഞ്ചിയിൽ നിന്ന് കത്തിയെടുത്ത് പള്ളിച്ചൽ പാരൂർക്കുഴി കടയറ വീട്ടിൽ കിരണിനെ (29) കഴുത്തിലും കൈയിലും കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.