തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആൻറണി രാജു. നിശ്ചിത തുക ഈടാക്കും. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസിൽനിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തിൽ തുടർന്ന് യാത്ര ചെയ്യാം. നവംബർ ഒന്നു മുതൽ ഇതിന് സൗകര്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിെൻറ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിൽ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.