ശംഖുംമുഖം: ബ്രഹ്മോസ് എയ്റോ സ്പേസില്‍ അജ്ഞാതന്‍ കയറിെയന്ന അഭ്യൂഹത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രഹ്മോസിനു മുന്നില്‍ 14 അംഗ പൊലീസ് സംഘത്തെ സുരക്ഷക്കായി നിയോഗിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് ബ്രഹ്മോസ് അധികൃതര്‍ എയ്റോ സ്പേസില്‍ അജ്ഞാതന്‍ കടന്നെന്ന് കാണിച്ച് പേട്ട പൊലീസിന് പരാതി നല്‍കുന്നത്. പരാതി കിട്ടിയ ഉടനെ ശംഖുംമുഖം അസി. കമീഷണറുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വെള്ളിയാഴ്ച പുലര്‍ച്ച വരെ സ്പേസ് കോമ്പൗണ്ടിനുള്ളില്‍ പരിശോധന നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാൽ, ആരെയും കണ്ടത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അനേഷണം നടത്തുന്നതിനായി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
ബ്രഹ്മോസ് എയ്റോ സ്പേസില്‍ വ്യാഴാഴ്ച രാവിലെ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുടെ യോഗവും പിന്നീട് ഐ.എസ്.ആര്.ഒ-ബ്രഹ്മോസ് പ്രതിനിധികളുടെ തന്ത്രപ്രധാനമായ യോഗവും എയ്റോ സ്പേസില്‍ നടന്നിരുന്നു. ഇത്രയും തന്ത്രപരമായ യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് അഡ്മിനിട്രേഷന് ബ്ലോക്കിനു പുറത്ത് ബാഗുമായി അജ്ഞാതനെ ബ്രഹ്മോസിലെ എച്ച്.ആര് മാനേജര്‍ കണ്ടത്.
ഞൊടിയിടയില്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് മറഞ്ഞതോടെയാണ് സംശയം ജനിച്ചത്. ഉടന്‍ തന്നെ ബ്രഹ്മോസിലെ സെക്യൂരിറ്റി വിഭാഗത്തെ വിവരം അറിയിച്ചു. ഇവര്‍ സി.സി.ടി.വി കാമറകള്‍ ഉള്‍പ്പെടെ കോമ്പൗണ്ടിൽ പരിശോധന നടത്തിയെങ്കിലും അജ്ഞാതനെ കണ്ടത്താന്‍ കഴിഞ്ഞില്ല.എന്നാല്‍, അജ്ഞാതനെ കെണ്ടന്ന കാര്യത്തില്‍ എച്ച്.ആര്. മാനേജര്‍ ഉറച്ചുനിന്നു. ഇതോടെ, സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.എക്സ് സര്‍വിസ് ഇന്‍ഡസ്ട്രീസ് ഗാര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് ബ്രഹ്മോസിെൻറ സുരക്ഷ ചുമതല. ഒരു ഓഫിസര്‍ ഉള്‍പ്പെെടയുള്ള 23 പേര് അടങ്ങുന്ന സംഘമാണ് സുരക്ഷ പരിശോധന നടത്തുന്നത്.
ജീവനക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്ക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കില്‍ പോലും ഐ.ഡി കാര്‍ഡിനു പുറമെ ബാഗും മൊബൈല്‍ ഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫിസിലേക്ക് നല്കി പരിശോധിച്ചുവേണം അകത്തേക്ക് കടത്തിവിടുന്നത്. പുറത്തുനിന്നുള്ളവരെ എതെങ്കിലും കാര്യങ്ങള്‍ക്കായി പ്രവേശിപ്പിക്കേണ്ടിവന്നാല്‍ അവരുടെ ഐ.ഡി കാര്‍ഡ് പരിശോധിച്ച ശേഷം ഇവരുടെ കൈകളിലുള്ള ഫോണ്‍ ഉള്‍പ്പെെടയുള്ള കാര്യങ്ങള്‍ വാങ്ങി സൂക്ഷിച്ച ശേഷമാണ് അകത്തേക്ക് വിടുന്നതു തന്നെ.
ഇത്രയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ഉള്ളിലേക്ക് കടക്കാന്‍ കഴിയുന്നതു തന്നെ. ഇത്രയും സുരക്ഷക്കിടെ ദേഹത്തോട് ചേര്‍ന്ന് ബാഗുമായി നില്ക്കുന്ന അജ്ഞാതനെ കണ്ടിരുന്നതായാണ് എച്ച്.ആര് മാനേജറുടെ മൊഴിയില്‍ പറയുന്നത്.
തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സുരക്ഷാസംവിധാനം ശക്തമാക്കാന്‍ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: ബ്രഹ്മോസ് എയ്റോ സ്പേസില്‍ അജ്ഞാതനെ കണ്ടത്താന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ പുറത്തും അകത്തും സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ കര്‍ശന നിര്‍ദേശം. ബ്രഹ്മോസിൽ തന്ത്രപ്രധാനമായ യോഗം നടക്കുന്നതിനിടെ അജ്ഞാതനെ കണ്ടെന്നത് അതിഗുരുതരമായ വീഴ്ചയാണ്. ഇതിനെ തുടര്‍ന്നാണ് തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സുരക്ഷാപരിശോധനയുടെ ചുമതലയുള്ള കേന്ദ്രരഹ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനു മുമ്പ് ടെര്‍മിനലിനു പുറത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബ്രഹ്മോസ് സ്ഥിതിചെയ്യുന്നതും റണ്‍വേയുടെ തൊട്ടുമുന്നിലാണ് റണ്‍വേയുടെ ബേസിക്ക് സ്ട്രിപ്പിനായി സ്ഥലം വേണ്ടി വരുന്നതും ബ്രഹ്മോസ് ഇരിക്കുന്ന സ്ഥലത്ത് നിന്നുമാണ്. നിലവില്‍ വിമാനത്താവളം ഉള്‍പ്പെടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ പുറത്തെ സുരക്ഷാ ചുമതല എപ്പോഴും സംസ്ഥാന പൊലീസിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.