വാഹനമിടിച്ച് കുഞ്ഞ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

പോത്തൻകോട്: വേങ്ങോട്ട് വാഹനമിടിച്ച് ഒന്നേകാൽ വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഒരാളെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമുഖ സ്വർണ വ്യാപാര കേന്ദ്രത്തിന്‍റെ കലക്ഷൻ ഏജന്‍റും ഡ്രൈവറുമായ വേളാവൂർ സ്വദേശി തൗഫീഖ് (25) ആണ് പിടിയിലായത്.

കാറും കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു പോത്തൻകോട് വേങ്ങോട് വീട്ടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നേകാൽ വയസ്സുകാരൻ റയാനെ വാഹനം തട്ടി വീണ നിലയിൽ കണ്ടത്. മൂക്കിൽനിന്നും ചെവിയിനിന്നും രക്തം വാർന്ന നിലയിൽ കണ്ട കുഞ്ഞിനെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു.

കുഞ്ഞിനെ ഇടിച്ചിട്ട വാഹനമേതെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.

വാഹനം മുന്നോട്ടെടുത്തപ്പോൾ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ലെന്നാണ് തൗഫീഖ് പൊലീസിന് നൽകിയ വിവരം. അതേസമയം കുഞ്ഞിന്‍റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ വേങ്ങോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - child died by accident-A person is in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.