ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപകടങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഹാർബറിലേക്ക് മാർച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചു. പെരുമാതുറ ഭാഗത്തുനിന്ന് ആരംഭിച്ച മാർച്ച് താഴംപള്ളി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡ് ഉപരോധമായി മാറി. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സജി ജോസ് അക്കര ഉദ്ഘാടനം ചെയ്തു. മുതലപ്പൊഴി അവകാശ സംരക്ഷണ സമിതി ചെയർമാൻ സുലൈമാൻ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡൻറ് ആൻറോ ഏല്യാസ് മുഖ്യപ്രഭാഷണം നടത്തി. താങ്ങുവല അസോസിയേഷൻ പ്രസിഡൻറ് സജീബ് പുതുക്കുറിച്ചി, എം.എച്ച്. സലിം, അനിത ബായ്, ജീബിൻ, ഷാക്കിർ സലീം, ജഹാംഗീർ ഷാഹുൽ ഹമീദ്, ജെയിംസ്, റോബിൻ, ജോഷി, എഫ്.കെ. സുധീർ, ഷലോൻ രാജു, ഐ.കെ. ഷാജി, അബൂബക്കർ, നൗഷാദ് എന്നിവർ പങ്കെടുത്തു. ഹാർബർ അസിഡൻറ് എക്സിക്യൂട്ടിവ് എൻജീനിയർ അരുൺ കുമാറുമായി സംഘടന നേതാക്കൾ ചർച്ച നടത്തി. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്നും ഹാർബർ അടച്ചിടാനുള്ള നീക്കത്തിലെ പ്രതിഷേധം സർക്കാറിനെ അറിയിക്കാമെന്നും സമരക്കാർക്ക് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. സമരം പ്രഖ്യാപിച്ചതിന് തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.