ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടം.അഞ്ചുതെങ്ങ് കേട്ടുപുരയിൽ സ്വദേശി ജോബോയ് ക്ലമന്റിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ ആറ് പതിനഞ്ചോടെയാണ് അപകടം. കടലിലേക്ക് പോകവേ പൊഴിമുഖത്തുെവച്ച് തിരയിപൈട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ജോയ് ക്ലമന്റ് (45), മുത്തു (51), യൂജിൻ (48) എന്നിവർ കടലിൽ വീണു. അപകടത്തിൽപെട്ടവർ നീന്തി രക്ഷപ്പെട്ടു.
വെള്ളത്തിലുണ്ടായിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ എല്ലാം കടലിൽ നഷ്ടപ്പെട്ടു. ഇതര മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റൽ പൊലീസിന്റെയും സഹായത്തോടെ അപകടത്തിൽപെട്ട വള്ളം കരയിൽ എത്തിച്ചു. തുടർച്ചയായ മൂന്നാം ദിനത്തിലെ അഞ്ചാമത്തെ അപകടമാണിത്.
കടൽ പ്രക്ഷുബ്ധമായതിനാൽ തിരയുടെ ശക്തി കൂടുതലാണ്. മുതലപ്പൊഴിയിലും സമീപതീരങ്ങളിലും കരയിലേക്ക് തിരയടിച്ചുകയറുന്ന അവസ്ഥക്കിടെയാണ് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അപകടത്തിൽപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.