ചിറയിൻകീഴ്: പരശുറാം എക്സ്പ്രസിനെ സ്വീകരിക്കാനൊരുങ്ങി ചിറയിൻകീഴ് നിവാസികൾ. പരശുറാം എക്സ്പ്രസിന് ചിറയിൻകീഴിൽ സ്റ്റോപ് അനുവദിക്കണമെന്ന മൂന്ന് പതിറ്റാണ്ടായുള്ള യാത്രക്കാരുടെ ആവശ്യമാണ് സാക്ഷാത്കാരമായത്. ചൊവ്വാഴച മുതൽ ട്രെയിൻ ചിറയിൻകീഴ് നിർത്തും. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് ആറിസ് ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരശുറാമിന് ഗംഭീര സ്വീകരണം ഒരുക്കുന്നുണ്ട്.
പരശുറാമിന് സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് പാസഞ്ചേഴ്സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി. ഇതിനായി പരിശ്രമിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ, അടൂർ പ്രകാശ് എം.പി., ചിറയിൻകീഴ് റെയിൽവേ വികസന സമിതി ചെയർമാൻ ആർ.സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സംഘടനകൾ എന്നിവർക്കും അസോസിയേഷൻ നന്ദി പറഞ്ഞു.
റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ, പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും പാസഞ്ചേഴ്സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.
അമൃത് ഭാരത് പദ്ധതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതിനെയും അസോസിയേഷൻ സ്വാഗതം ചെയ്തു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.