തിരുവനന്തപുരം: ആലുവയിൽ ആറു വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച കേസിെൻറ അന്വേഷണം ൈക്രംബ്രാഞ്ചിന് കൈമാറി ഹൈകോടതി ഉത്തരവിട്ടു. നിലവിൽ കേസന്വേഷിക്കുന്ന എടത്തല പൊലീസിൽനിന്ന് ജില്ല ൈക്രംബ്രാഞ്ച് പൊലീസിന് അന്വേഷണം കൈമാറാൻ ആലുവ റൂറൽ പൊലീസ് സൂപ്രണ്ട് നടപടി സ്വീകരിക്കണം. കേസന്വേഷണം തൃപ്തികരമല്ലെന്ന മാതാപിതാക്കളുടെ പരാതിയിന്മേൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ പുറപ്പെടുവിച്ച ശിപാർശ ശരിെവച്ചാണ് ഹൈകോടതിയുടെ ഉത്തരവ്.
എറണാകുളം ജില്ല ൈക്രംബ്രാഞ്ചിലെയോ ൈക്രം ഡിറ്റാച്ച്മെൻറിലെയോ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷിക്കണം. ആറുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കേസിൽ വിധി പ്രസ്താവിച്ചത്.
കേസന്വേഷണം എടത്തല പൊലീസ് സ്റ്റേഷനിൽനിന്ന് ഡിവൈ.എസ്.പി ഓഫിസിലെ എസ്.ഐക്ക് നൽകിയെങ്കിലും കുട്ടിയിൽനിന്ന് മൊഴിയെടുക്കുകയോ കേസിൽ തുടർനടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന പരാതിക്കാരുടെ വാദം കണക്കിലെടുത്താണ് കേസ് ൈക്രംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവിട്ടത്.
കുട്ടിയുടെ അച്ഛെൻറ സഹോദരിയായ പ്രതി സ്വകാര്യഭാഗങ്ങളിൽ വിരൽ കൊണ്ട് കുത്തിയതായാണ് പരാതി. നേരത്തേ കുട്ടിയെ മദ്യം കുടിപ്പിക്കുകയും കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നും കമീഷനിൽ ലഭിച്ച പരാതിയിൽ ആരോപിച്ചു.കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ െബഞ്ചിേൻറതായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.