തിരുവനന്തപുരം: അഡീഷനൽ എക്സൈസ് കമീഷണറുടെ നിർദേശാനുസരണം ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടത്തിയ എൻ.ഡി.പി.എസ് കോമ്പിങ്ങില്‍ ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച കുറ്റത്തിന് നാലുപേർക്കെതിരെ എൻ.ഡി.പി.എസ് കേസും അബ്കാരി നിയമത്തിന് വിരുദ്ധമായ പ്രവർത്തിച്ചതിന് നാലുപേർക്കെതിരെ അബ്കാരി കേസുകളുമെടുത്തു.
കരമനയിൽ വാടകക്ക് താമസിക്കുന്ന അയ്യപ്പൻ (40) എന്നയാളില്‍നിന്ന് 256 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വടക്കേ അരയതുരുത്തിൽ കായൽവാരം വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. താമസക്കാരനായ ചക്കു എന്ന സൂരജിനെ (23) അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൻ വിഴിഞ്ഞം മുക്കോല ഭാഗത്തു നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശംവെച്ചതിന് മുട്ടയ്ക്കാട് കീഴൂർ വട്ടവിള കീർത്തിഭവനിൽ അനിൽ (46), തിരുവല്ലം മുട്ടയ്ക്കാട് കീഴൂർ വട്ടവിള കുളവരമ്പുമേലെ എറത്തുവീട്ടിൽ രതീഷ് (42) എന്നിവർക്കെതിരെ കേസെടുത്തു.
കഴക്കൂട്ടം എക്സൈസ് റേഞ്ച് സംഘം ബാലകൃഷ്ണന് എന്നയാളെ മദ്യവിൽപന നടത്തിയതിന് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ 6.5 ലിറ്റര്‍ വിദേശമദ്യവുമായി അഗീഷ് എന്നയാളെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.