തിരുവനന്തപുരം: തലയില്‍ തേങ്ങ വീണതിനെത്തുടര്‍ന്ന് തലച്ചോറിനു ഗുരുതര ക്ഷതമേറ്റ് കിടപ്പായ ഭാര്യ, നട്ടെല്ലിനു രോഗം ബാധിച്ചും ഹൃദയവാല്‍വിന് തകരാർ സംഭവിച്ചും ഭര്‍ത്താവ്, തലച്ചോറ് ചുരുങ്ങുന്ന രോഗവുമായി മകള്‍....രോഗങ്ങളില്‍ വലയുകയാണ് നിര്‍ധനരായ മത്സ്യത്തൊഴിലാളി കുടുംബം.
ബീമാപള്ളി ടി.സി-1045ല്‍ അബ്ദുൽ ഷുക്കൂര്‍ (62), ഭാര്യ ഷഹബാനത്ത് (56) എന്നിവരാണ് ചികിത്സയക്ക് പണമില്ലാതെ സഹായം തേടുന്നത്. 2003ലാണ് ഷഹബാനത്തിന് അപകടം സംഭവിച്ചത്. തുടര്‍ന്ന് ‘സെറിബ്രല്‍ അട്രോഫി’ എന്ന രോഗം ബാധിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായി മരുന്ന് കഴിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിർദേശം. മരുന്നു വാങ്ങാന്‍ ഷുക്കൂര്‍ ഓട്ടോ ഓടിയാണ് പണം കണ്ടെത്തിയിരുന്നത്.
എന്നാല്‍, ഹൃദയവാല്‍വിനും നട്ടെല്ലിനും രോഗം ബാധിച്ചതോടെ ഓട്ടോ ഓടിക്കാന്‍ കഴിയാതെയായി. ഇവരുടെ ഒരു മകള്‍ക്ക് തലച്ചോറു ചുരുങ്ങുന്ന രോഗവുമുണ്ട്. `ഇതേരോഗം ബാധിച്ച് ഒരു മകന്‍ മരിച്ചു. ആകെ തളര്‍ന്ന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാരാണ് ഇതുവരെ സഹായിച്ചിരുന്നത്.
ബീമാപള്ളിയില്‍ മുട്ടത്തറ സ്വിവറേജ് ഫാമിനു സമീപത്തുള്ള രണ്ടുമുറി വാടക വീട്ടിലാണ് ഇവര്‍ കഴിയുന്നത്. പൂന്തുറ എസ്.ബി.ഐയില്‍ എ. ഷഹബാനത്തിന്റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67258592891. ഐ.എഫ്.എസ് കോഡ്: SBIN0070422. അബ്ദുൽ ഷുക്കൂറിന്റെ പേരില്‍ 9895596028 എന്ന നമ്പറില്‍ ഗൂഗ്ള്‍ പേയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.