തിരുവനന്തപുരം: അമിത മദ്യലഹരിയിൽ കുപ്രസിദ്ധ ഗുണ്ടകൾ യാത്ര ചെയ്ത വാഹനം അപകടത്തിൽപെട്ടു. നിരവധി മോഷണക്കേസുകളിൽ പ്രതി ഫാൻറം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ്, കാട്ടാക്കട സ്വദേശി അജയ്, വർക്കല ഉമ്മർ, കല്ലറ സ്വദേശി അഖിൽ എന്നിവടങ്ങിയ ആറംഗസംഘം സഞ്ചരിച്ച ഒമ്നി വാഹനമാണ് വ്യാഴാഴ്ച രാത്രി അപകടത്തിൽപെട്ടത്. കോവളത്തുനിന്ന് വർക്കലയിലേക്കുള്ള യാത്രയിലായിരുന്നു സംഘം.
വാഹനത്തിൽ 14 വയസ്സുകാരനും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് യാത്രക്കാർ ഓടിക്കൂടിയെങ്കിലും അമിത മദ്യലഹരിയിലായിരുന്ന ആറുപേരും ഇവരെ ആക്രമിച്ചു. തുടർന്ന് പൊലീെസത്തി രംഗം ശാന്താമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് തെരയുന്ന ഷാജിയെയും രതീഷിനെയും മ്യൂസിയം എസ്.ഐ ഷിജുകുമാർ തിരിച്ചറിയുന്നത്. തുടർന്ന് ആറുപേരെയും കസ്റ്റഡിയിലെടുത്തു.
വാഹനത്തിൽനിന്ന് നിരവധി മദ്യക്കുപ്പികളും കെണ്ടത്തി. ഇവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഷാജിെയും രതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരിൽ നിന്ന് ഒരു പൊതി കഞ്ചാവും മദ്യക്കുപ്പികളും പതിനായിരം രൂപയും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.