പോത്തൻകോട്: ജില്ലയിൽ കഠിനംകുളം, മംഗലപുരം, കഴക്കൂട്ടം തുടങ്ങി നിരവധി സ്റ്റേഷനുകളിലായി നാൽപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപം ലക്ഷംവീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷിനെ (39) കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം റൂറൽ എസ്.പി ദിവ്യ വി. ഗോപിനാഥിന്റെ ശിപാർശ പ്രകാരം കലക്ടർ നവജ്യോത് ഖോസയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനൽ കേസുകളിൽ അറസ്റ്റിലായ ശേഷം ജാമ്യമെടുത്ത് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരവെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.