തിരുവനന്തപുരം: 'ഞങ്ങളുടെ പത്താംക്ലാസ് പരീക്ഷക്കാലം കൊതുകുകടിയുടെ ആരംഭകാലം കൂടിയാണ്. പരിമിതമായ ജീവിത സാഹചര്യമായതിനാൽ ഫാനോ മറ്റു സൗകര്യമോ ഇല്ല. പഠനവും കൊതുകിനെ അടിക്കലും ഒരുമിച്ചു നടത്തണം. അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചാണ് ഞങ്ങളുടെ തലമുറ ഈ നിലകളിൽ എത്തിയത്' പഴവങ്ങാടിയിലെ ശ്രീചിത്രാ പുവർഹോമിലെ പത്താംക്ലാസ് വിദ്യാർഥികളോട് ഇത് പറയുന്നത് സംസ്ഥാന ജോയൻറ് എക്സൈസ് കമീഷണർ മുഹമ്മദ് ഉബൈദ്.
തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സഹകരണത്തോടെ ശ്രീചിത്രാഹോമിൽ സംഘടിപ്പിക്കുന്ന 'പരീക്ഷാ പേടി വേണ്ടേ, വേണ്ട' എന്ന പഠന പരിശീലനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശ്രീചിത്രാഹോം സൂപ്രണ്ട് സുജ എസ്.ജെ അധ്യക്ഷത വഹിച്ചു. തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ഷിബു പ്രേംലാൽ, സ്റ്റാഫ് സെക്രട്ടറി ജെ.എം. റഹിം, വി. സുകുമാരൻ, ലിയ ജി. സണ്ണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.