തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സെക്ഷന്‍ ഒാഫീസർ വിനോദിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. യൂനിവേഴ്സിറ്റി രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് അവസാന സെമസ്റ്റര്‍ പരീക്ഷയിൽ മാര്‍ക്ക് തിരുത്തി നൂറിലേറെ വിദ്യാർഥികളെ വിനോദ് വിജയിപ്പിച്ചതായി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വിനോദിനെ നേരേത്ത സർവകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. കേൻറാൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി മാസങ്ങൾക്ക് മുമ്പാണ് സൈബർ പൊലീസിന് കൈമാറിയത്.
അന്വേഷണത്തിൽ വിദ്യാർഥികളില്‍നിന്ന് പണം വാങ്ങിയാണ് വിനോദ് മാര്‍ക്ക് തിരുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത ഇയാൾ പരീക്ഷ ടാബുലേഷന്‍ സോഫ്റ്റ്വെയറിലെ പഴുതുകള്‍ ഉപയോഗിച്ചാണ് തിരിമറി നടത്തിയത്. പാസ്വേഡുകൾ കൈകാര്യം ചെയ്യാന്‍ സെക്ഷന്‍ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കിയതോടെയാണ് മാര്‍ക്ക് തിരിമറിക്ക് വഴിതുറന്നത്. കൂടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. അതേസമയം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത വിനോദിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീണ്ടും ജയിലിലേക്ക് മാറ്റി. രോഗം ഭേദമായതിന് ശേഷം ഇയാളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.