തിരുവനന്തപുരം: ട്രാൻസ്െജൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ലിഫ്റ്റ് കൊടുത്ത ബൈക്ക് യാത്രികെൻറ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി നെട്ടയം തെന്നൂർക്കോണം മധുരിമ വീട്ടിൽ ബിനോയിയെയാണ് (32) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ പി.എം.ജിയിൽനിന്ന് പ്ലാമൂട് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിച്ച പള്ളിമുക്ക് സ്വദേശി സലിമിനെയാണ് ആക്രമിച്ചത്.
സലിം പ്ലാമൂട് സിഗ്നലിൽ എത്തിയപ്പോൾ പ്രതി വാഹനത്തിെൻറ പിന്നിൽ കയറി. പിന്നീട് ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ടു. 500 രൂപ ആവശ്യപ്പെട്ട് ബഹളം വെക്കുകയും പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ തലയിൽ അടിക്കുകയുമായിരുന്നത്രെ. പരിസരത്തുണ്ടായിരുന്നവരിൽ ചിലർ പ്രതി ബൈക്ക് യാത്രികനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പരിക്കേറ്റ സലിം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സലീമിെൻറ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാെൻറ നേതൃത്വത്തിൽ എസ്.െഎമാരായ പ്രശാന്ത്, ഹാഷിം, സീനിയർ എസ്.എച്ച്.ഒമാരായ ജ്യോതി, അബ്ദുൽ ജവാദ്, സി.പി.ഒമാരായ രതീഷ്, ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.