കെ.എസ്​.ഇ.ബി നല്ലളം സബ്​ സ്​റ്റേഷനോട്​ ചേർന്ന്​ പ്രവർത്തനം തുടങ്ങിയ വൈദ്യുത വാഹന ചാർജിങ്​ സ്​റ്റേഷൻ

തി​രു​വ​ന​ന്ത​പു​രത്ത്​ കെ.എസ്.ഇ.ബിയുടെ കൂടുതൽ ഇലക്ട്രിക് ചാര്‍ജിങ് സ്​റ്റേഷനുകൾ

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രി​ക് വാ​ഹ​ന വി​പ​ണി കു​തി​ക്കു​ന്ന​തി​നൊ​പ്പം മാ​റ്റ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കെ.​എ​സ്.​ഇ.​ബി​യും. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ര്‍ജി​ങ്ങി​നാ​യി ജി​ല്ല​യി​ല്‍ എ​ട്ട്​ പു​തി​യ ചാ​ര്‍ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. നേ​മം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്​​ഷ​നു​കീ​ഴി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ ചാ​ര്‍ജി​ങ്​ സ്​​റ്റേ​ഷ​െൻറ പ്ര​വ​ര്‍ത്ത​നം ഇ​തി​ക​നം കെ.​എ​സ്.​ഇ.​ബി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ര്‍ധ​ന​യും ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​യ​ര്‍ന്ന വി​ല്‍പ​ന​യും ക​ണ​ക്കി​ലെ​ടു​ത്ത് വൈ​ദ്യു​തി​ഭ​വ​ന്‍, എ​യ​ര്‍പോ​ര്‍ട്ട്, തി​രു​വ​ന​ന്ത​പു​രം എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജ്, ആ​റ്റി​ങ്ങ​ല്‍ നാ​ളി​കേ​ര വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍, പ​വ​ര്‍ഹൗ​സ്, നെ​യ്യാ​റ്റി​ന്‍ക​ര, നെ​ടു​മ​ങ്ങാ​ട്, വി​ഴി​ഞ്ഞം എ​ന്നി​ങ്ങ​നെ എ​ട്ട് ഇ​ട​ങ്ങ​ളി​ല്‍ കൂ​ടി ചാ​ര്‍ജി​ങ്​ സ്​​റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

നേ​മ​ത്തെ ചാ​ര്‍ജി​ങ്​ സ്​​േ​റ്റ​ഷ​നി​ല്‍ 20, 60 കി​ലോ​വാ​ട്ടു​ക​ള്‍ വീ​ത​മു​ള്ള ഓ​രോ ഫി​ല്ലി​ങ്​ യൂ​നി​റ്റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ ആ​റ് കോ​ര്‍പ​റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ ഓ​രോ സ്​​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫാ​സ്​​റ്റ്​ ചാ​ര്‍ജി​ങ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ പ​ര​മാ​വ​ധി ഒ​രു​മ​ണി​ക്കൂ​റി​ന​കം കാ​റു​ക​ള്‍ പൂ​ര്‍ണ​മാ​യും ചാ​ര്‍ജ് ചെ​യ്യാ​നാ​കും. സം​സ്ഥാ​ന​ത്താ​കെ 156 ചാ​ര്‍ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളാ​ണ് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ല്‍കി​വ​രു​ന്നു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും കെ.​എ​സ്.​ഇ.​ബി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - More KSEB Electric Charging Stations at Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.