നേമം: വാക്സിനേഷൻ കാര്യത്തിൽ വേർതിരിവ് കാട്ടി ജനങ്ങളെ വലയ്ക്കുന്ന പ്രവണത അന്യായമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. പൊതുജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാത്തതിനെതിരെ മലയിൻകീഴിൽ ഗവ. താലൂക്ക് ആശുപത്രിക്കു മുമ്പിൽ കോൺഗ്രസ് നേതാക്കൾ അനുഷ്ഠിക്കുന്ന 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം മലയിൻകീഴ് വേണുഗോപാലിെൻറ നേതൃത്വത്തിലാണ് സത്യഗ്രഹം.
വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ.ബാബു കുമാറിെൻറ അധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഗാന്ധിജിയുടെ ചിത്രത്തിൽ ദീപം തെളിയിച്ചു. മലയിൻകീഴ് വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറി ശോഭനകുമാരി, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലാലി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എൽ. അനിത, കുമാരി ശാന്ത, കോവിലുവിള അനിൽ, എം.ജി സുരേന്ദ്രകുമാർ, സഞ്ജയ് ജഗൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിസന്റുമാരായ എസ്. ഗോപകുമാർ, മലവിള ബൈജു, മൂലത്തോപ്പ് ജയൻ, മലയം രാകേഷ്, മിണ്ണംകോട് ബിജു, ഡി.സി.സി അംഗം രമകുമാരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാധാകൃഷ്ണൻ നായർ, മുരുകൻ, വി.കെ.സുധാകരൻ നായർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഷാജി, നിയാദുൾ അക്സർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ് എന്നിവരാണ് സത്യഗ്രഹമനുഷ്ഠിക്കുന്നത്. ഉപവാസം ചൊവ്വാഴ്ച രാവിലെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.