സപ്തതി ആഘോഷത്തോടനുബന്ധിച്ച്​ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെൻറ്​ സാമുവല്‍ കേക്ക് മുറിക്കുന്നു. രൂപത വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, പേയാട് വിന്‍സെന്‍റ് സെമിനാരി റെക്ടര്‍ ഡോ. ക്രിസ്തുദാസ് തോംസണ്‍ തുടങ്ങിയവര്‍ സമീപം

ആഘോഷങ്ങളില്ലാതെ സപ്തതിയുമായി നെയ്യാറ്റിന്‍കര ബിഷപ്

നെയ്യാറ്റിന്‍കര: ആഘോഷങ്ങളില്ലാതെ സപ്തിയുമായി നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍. തിങ്കളാഴ്​ച രാവിലെ 7.30ന് ബിഷപ്സ് ഹൗസിലെ ചാപ്പലില്‍ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസിനും ഫിനാന്‍സ് ഓഫിസര്‍ ഫാ. സാബുവര്‍ഗ്ഗീസിനും ചുരുക്കം ചില വൈദികര്‍ക്കുമെപ്പം ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ചാണ് സപ്തതി ദിനം പ്രാര്‍ഥനാനിര്‍ഭരമാക്കിയത്.

തുടര്‍ന്ന് വൈദികര്‍ക്കൊപ്പം പ്രാഭാതഭക്ഷണ സമയത്ത് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പെതുവായുളള ആഘോഷങ്ങള്‍ വേണ്ടെന്ന് ബിഷപ് അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടിയില്‍ ചുരുക്കം വൈദികര്‍ പങ്കെടുത്തത്. രാവിലെ തന്നെ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം ഫോണില്‍ വിളിച്ച് ആശംസ അറിയിച്ചു. തുടര്‍ന്ന് വിവിധ രൂപതകളിലെ അധ്യക്ഷന്‍മാര്‍ ആശംസകള്‍ അറിയിച്ചു.

പാറശാല ബിഷപ് ഡോ. തോമസ് മാര്‍ യൂസേബിയോസും വികാരി ജനറല്‍ മോണ്‍. സജിൻ ജോസ് കോണാത്തുവിളയും നേരിട്ടെത്തി ആശംസ അറിയിച്ചു. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേര്‍ അശംസകളറിയിച്ച് ബിഷപ്സ് ഹൗസിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.