നെയ്യാറ്റിൻകര: ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി. രണ്ടു വയസായ കുഞ്ഞ് ഉൾപ്പെടെ ആറുപേർക്ക് അപകടത്തിൽ പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. നെയ്യാറ്റിൻകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. മഞ്ചവിളാകം-കാരക്കോണം റൂട്ടിൽ പോകുന്നതിനായി ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് യാത്രക്കാർക്കിടയിലേക്ക് കയറിയത്.
രണ്ടു പേരുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ചെങ്കൽ സ്വദേശി ലതകുമാരി (48), മഞ്ചവിളാകം സ്വദേശികളായ സൂര്യ (26), ശ്രീകല( 51), ആദിത്യ (23), മകൻ അഥർവ് (രണ്ട്), നിലമാമൂട് സ്വദേശി ശാന്തി (45) എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സിയുടെ അപാകത കാരണം പലപ്പോഴും അപകടത്തിനിടയാക്കുന്നതായും ആരോപണമുയർന്നു. മാസങ്ങൾക്ക് മുമ്പ് കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് പാഞ്ഞ് കയറി വിദ്യാർഥി മരിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.