മംഗലപുരം: ആനതാഴ്ച്ചിറയിൽ കാർ അടിച്ച് തകർത്ത് 45000 രൂപ മോഷണം നടത്തിയതായി പരാതി. നെയ്യാറ്റിൻകര തൊഴുകൽ റോഡരികത്ത് പുത്തൻവീട്ടിൽ സുനിലാണ് മംഗലപുരം പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അടങ്കൽ നിർമ്മാണ പണി ചെയ്യുന്ന സുനിൽ ആനതാഴ്ച്ചിറ ബണ്ട് റോഡിെൻറ നിർമാണവുമായി ബന്ധപ്പെട്ടാണ് ആനതാഴ്ച്ചിറയിൽ എത്തിയത്.
കാർ റോഡരികിൽ നിർത്തിയിട്ട് പണിസ്ഥലത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ ചില്ല് പൊട്ടിച്ച നിലയിൽ കണ്ടത്. ജോലിക്കാർക്ക് നൽകാനായി കാറിൽ സൂക്ഷിച്ചിരുന്ന 45000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സുനിൽ മംഗലപുരം പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി എസ്.ഐ. തുളസീധരൻ പറഞ്ഞു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യം വർദ്ധിച്ചു വരുന്നതായാണ് നാട്ടുകാരുടെ പരാതി. മാസങ്ങൾക്ക് മുമ്പ് ആനതാഴ്ച്ചിറയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോറുകളും മോഷണം പോയിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ തങ്ങുന്നതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.