നെയ്യാറ്റിൻകര: 15 ടൺ ഭാരത്തോടെ വാഹനം വലതുകൈയ്യിൽ കയറ്റിയിറക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെ കാരക്കോണം സ്വദേശി സാഹസികപ്രകടനം നടത്തി. നൂറുകണക്കിന് പേര് നോക്കി നില്‍ക്കെ ഗ്രൗണ്ടില്‍ രണ്ട് മിനിറ്റിനുള്ളില്‍ പതിമൂന്ന് കാറുകള്‍ കൈയ്യിലൂടെ കയറ്റിയിറക്കിയ രഞ്ജിത്തിന്റെ പ്രകടനം കാണികളെ അമ്പരപ്പിക്കുന്നതായി. ഇരുപത് വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് രജ്ഞിത്ത് ഈ ശേഷി നേടിയെടുത്തത്. മുപ്പത് വര്‍ഷത്തോളം കരാട്ടെ അഭ്യസിച്ചും പരീശിലകനായും കായികക്ഷമതയിൽ മികവ് തെളിയിച്ച രഞ്ജിത്തിന് നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. നിരവധി അഭ്യാസപ്രകടനങ്ങളിലൂടെ പ്രശസ്തനാണ് രഞ്ജിത്ത്. രാജ്യത്തും സംസ്ഥാനത്തും നിരവധി കരാട്ടെ മത്സരങ്ങളിലെ മെഡൽ ജേതാവുകൂടിയാണ് രഞ്ജിത്ത്.
വ്യത്യസ്ത കമ്പനികളുടെ കാർ ആയിരുന്നു പ്രകടനത്തിൽ ഉൾപ്പെടുത്തിയത്. വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തിയത് ചടയമംഗലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയരാജിന്റെ സാന്നിധ്യത്തിലായിരുന്നു. നെയ്യാറ്റിൻകര ധനുവച്ചപുരം മണിവിള ഗ്രൗണ്ടിലായിരുന്നു പ്രകടനം. പ്രകടനത്തിന്റെ ഫ്ളാഗ് ഓഫ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അനീഷ് ലാൽ നിർവഹിച്ചു. റെഡ് ഡ്രാഗൺ ഡയറക്ടർ എസ്. സുന്ദർരാജ്, ചലച്ചിത്രനടൻ അരിസ്റ്റോ സുരേഷ്, പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് ബെൻ ഡാർവിൻ, കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാർ, കൊല്ലിയോട് സത്യനേശൻ, ബി.എൽ. അജേഷ്, സബ് ഇൻസ്പെക്ടർ ജയകുമാർ, ധനുവച്ചപുരം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.