നെയ്യാറ്റിൻകര: പുതിയവർഷത്തിൽ വൈവിധ്യമുള്ള യാത്രാ പാക്കേജുകളുമായി നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോ.
- ജനുവരി 19, ഫെബ്രുവരി ആറ്, ഫെബ്രുവരി 24 തീയതികളിൽ ഗവി, പരുന്തുപാറ പാക്കേജ് 2000 രൂപ.
- ജനുവരി 28, 29, ഫെബ്രുവരി 24, 25 തീയതികളിലായി 2250 രൂപ നിരക്കിൽ മൂന്നാറിലേക്ക് ദ്വിദിന ടൂർ.
- ജനുവരി 29 ന് അറബിക്കടലിലെ ആഡംബരക്കപ്പൽ യാത്ര 3800 രൂപ.
- വയനാട്ടിലേക്കുള്ള ത്രിദിന സമ്പൂർണ യാത്ര ഫെബ്രുവരി 23, 24, 25 തീയതികളിൽ 4400 രൂപ.
- ഫെബ്രുവരി 15, 16, 17 തീയതികളിൽ മൂകാംബിക, ഉഡുപ്പി, പറശ്ശിനിക്കടവ് തീർഥയാത്ര- 3600 രൂപ.
- നെയ്യാറ്റിൻകരയിൽ നിന്ന് വണ്ടർലായിലെത്തി താമസവും കഴിഞ്ഞ് പിറ്റേദിവസം മലക്കപ്പാറ യാത്ര. 3700 രൂപ ദ്വിദിന സ്പെഷൽ ട്രിപ് ബുക്കിങ്ങും ആരംഭിച്ചു.
- ഫെബ്രുവരി 18, 19 തീയതികളിൽ വാഗമൺ ഫുൾ വൈബ് യാത്ര 2950 രൂപ നിരക്കിൽ.
- ജനുവരി 22, 29 ഫെബ്രുവരി 11, 18 തീയതികളിൽ നെയ്യാറ്റിൻകര-പൊന്മുടി പാക്കേജ് 550 രൂപ നിരക്കിലും ജനുവരി 29ന് കുമരകം ഹൗസ് ബോട്ടിങ്, കുട്ടനാടൻ ലഞ്ച് പാക്കേജ് 1400 രൂപ നിരക്കിലും ഉണ്ടായിരിക്കും.
- ജനുവരി 26, ഫെബ്രുവരി 11 തീയതികളിൽ നെയ്യാറ്റിൻകരയിൽ നിന്നുള്ള മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി യാത്രക്ക് ബോട്ടിങ്ങും കനോയിങ്ങും ഉൾപ്പെടെ 850 രൂപയാണ് നിരക്ക്.
- 9846067232, 9744067232 എന്നീ നമ്പറുകൾ മുഖേന ബുക്ക് ചെയ്യാവുന്നതാണെന്ന് ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ എൻ.കെ. രഞ്ജിത്ത് അറിയിച്ചു. വിവിധ ഗ്രൂപ്പുകൾ, കലാലയങ്ങൾ, ക്ലബുകൾ, വായനശാലകൾ, വനിതാ കൂട്ടായ്മകൾ എന്നിവക്ക് ഗ്രൂപ് ടൂർ ബസ് ബുക്കിങ് സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.