നെയ്യാറ്റിൻകര: കെ.എസ്.എഫ്.ഇയുടെ നിരവധി ബ്രാഞ്ചുകളിൽനിന്ന് വ്യാജ പ്രമാണം ഈടുനൽകി ലക്ഷക്കണക്കിന് രൂപ തട്ടിയതുൾെപ്പടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ. ബാലരാമപുരം കോട്ടുകാൽകോണം കുഴിവിള വീട്ടിൽ രാജനെയാണ് (42) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. വഞ്ചിയൂർ, ഫോർട്ട്, കോവളം, വിഴിഞ്ഞം എന്നീ പൊലീസ് സ്േറ്റഷനുകളിലും ക്രൈംബ്രാഞ്ചിലും ഉൾപ്പെടെ രാജെൻറ പേരിൽ നിരവധി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജൻ പലതവണ വീട്ടിൽ വന്നുപോകുന്നതിെൻറ രഹസ്യവിവരം നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് ലഭിച്ചത്തിെൻറ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ സാഗർ വി.എൻ, സബ് ഇൻസ്പെക്ടർ സെന്തിൽകുമാർ, സി.പി.ഒമാരായ പ്രശാന്ത്, രാജലക്ഷ്മണൻ, ഷിബിൻ എന്നിവരാണ് രാജനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.