നെയ്യാറ്റിൻകരയിൽ സ്മാരകം ഒരുങ്ങുന്ന ‘സുഗത സ്മൃതി’ അവസാന മിനുക്കുപണിയിൽ
നെയ്യാറ്റിൻകര: സുഗതകുമാരിക്ക് പിതാവ് ബോധേശ്വരെൻറ ജന്മനാടായ നെയ്യാറ്റിൻകരയിൽ സ്മാരകം ഒരുങ്ങുന്നു. നെയ്യാറ്റിൻകര നഗരസഭയാണ് 'സുഗത സ്മൃതി' സംസ്കൃതിയരങ്ങും തണലിടവും ഒരുക്കുന്നത്.
വൈവിധ്യമാർന്ന ജൈവ സമൃദ്ധി പരിപാലിക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തി വരുംതലമുറക്കായി ശിൽപ-ചിത്ര സന്നിവേശത്തിലൂടെയുള്ള അടയാളപ്പെടുത്തൽ.
വളർന്നു വരുന്ന കലാ പ്രതിഭകൾക്ക് സർഗാത്മകത പ്രദർശിപ്പിക്കുവാനും, കലാസാഹിത്യ സാംസ്കാരിക കൂട്ടായ്മകൾക്ക് കൂടിച്ചേരാനുള്ള പൊതുയിടവും കൂടിയാണ് ഈ സ്മൃതിചുവട്. സുഗതകുമാരിയുടെ ഓർമദിനമായ വെള്ളിയാഴ്ച സുഗതസ്മൃതി എന്ന സ്മാരകത്തിെൻറ ലോഗോ പ്രകാശനം നടക്കും.
രാവിലെ ഒമ്പതിന് നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ലോഗോ പ്രകാശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.