നെയ്യാറ്റിന്‍കര: കോവിഡ് കാലത്ത് അമ്പതിലധികം സംസ്കാര ചടങ്ങുകള്‍ നടത്തി നിഡ്സ് സമരിറ്റന്‍സ് ടാസ്ഫോഴ്സ് മാതൃക. നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലെ നെയ്യാറ്റിന്‍കര ഇൻറഗ്രല്‍ െഡവലപ്മെൻറ് സൊസൈറ്റിക്ക് (നിഡ്സ്) കീഴില്‍ ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആേൻറായുടെ നേതൃത്വത്തിലാണ് ടീം പ്രവര്‍ത്തനം സജീവമാക്കുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് പ്രവർത്തനമാരംഭിച്ചത്. കത്തോലിക്ക സഭയുടെ സൂമൂഹിക സംഘടനയായ കാരിത്താസ് ഇന്ത്യയുടെ കൈപിടിച്ചാണ് കേരളത്തിലെ 32 രൂപതകളും സമരിറ്റന്‍സ് ടാസ്ക് േഫാഴ്സിന് രൂപംനല്‍കിയത്.
നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി 15 വൈദികരുള്‍പ്പെടെ 255 സന്നദ്ധ പ്രവര്‍ത്തകരുണ്ട്. മോര്‍ച്ചറികളില്‍ നേരിട്ടെത്തി സ്വീകരിച്ച് മൃതസംസ്കാരം പൂര്‍ത്തിയാക്കുന്നതുവരെ എല്ലാം ഇവരാണ് കൈകാര്യം ചെയ്യുക.
നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. വിൻസെൻറ് സുമാവലിെൻറ നേതൃത്വത്തില്‍ ആരംഭിച്ച സന്നദ്ധ സംഘടന നിഡ്സ് പ്രസിഡൻറും രൂപത വികാരി ജനറലുമായ മോണ്‍ ജി. ക്രിസ്തുദാസിെൻറ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം സജ്ജമാക്കുന്നത്. കോഓഡിനേറ്റര്‍ ബിജു ആൻറണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.