ബാലരാമപുരം: കന്നിയങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അംഗീകാരത്തിന്റെ നിറവിലാണ് ഡോക്ടര്‍ സാദത്ത് .നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്ക് വാര്‍ഡില്‍ നിന്നുള്ള ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് സാദത്ത് ഡോക്ടര്‍ വിജയമുറപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും തന്നെ തേടിയെത്തുന്ന രോഗീകള്‍ക്ക് പരിശോധനയില്‍ അവധിയെടുക്കാതെയായിരുന്ന ഈ ഡോക്ടറുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.359 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡോക്ടര്‍ എതിര്‍ സ്ഥാനാര്‍ഥികളെ പിന്നിലാക്കി വിജയത്തിലെത്തിയത്.നാമനിര്‍ദേശ പത്രിക നല്‍കിയ ദിവസം മുതല്‍ രാവിലെയും വൈകിട്ടും ഡോക്ടര്‍ സ്വന്തം ക്ലിനിക്കിലുണ്ടാവും. പാവങ്ങളായ രോഗികളെ നാമമാത്ര പ്രതിഫലം വാങ്ങിയുള്ള തെൻറ ചികിത്സ മുടങ്ങാതിരിക്കാന്‍.ചികിത്സക്കെത്തുന്നവര്‍ പണമില്ലെന്നറിയിച്ചാലും നിറപുഞ്ചിരിയോടെ ചികിത്സ നടത്തി മരുന്നും നല്‍കിയാവും ഡോക്ടര്‍ പറഞ്ഞയക്കുന്നത്.
ഡോ.എം.എ .സാദത്ത്. ബാലരാമപുരത്ത് എ.കെ. ഹോസ്പിറ്റലില്‍ ചികില്‍സ തുടങ്ങിയിട്ട് ഏകദേശം കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പോലും രോഗികളെ നിരാശരാക്കാതിക്കാന്‍ ഡോക്ടര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി. തെക്കന്‍ തിരുവിതാംകൂറിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി.ഫക്കീര്‍ ഖാന്റെ സഹോദരി മുഹമ്മദ് ബീവിയുടെയും കരുംകുളം അബ്ദുല്‍ ഖാദറിന്റെയും പുത്രനാണ്. സ്‌കൂള്‍ - കോളജ് പഠനകാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം ലഭിച്ചത്.മൂന്ന് പ്രാവശ്യം സി പി ഐ എം വഴിമുക്ക് ബ്രാഞ്ച് സെക്രട്ടറി, ആറാലുംമൂട് ലോക്കല്‍ കമ്മിറ്റിയംഗം, പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റിയംഗം തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഭാര്യ ആമിനാ ബാനു പാര്‍ട്ടിയംഗവും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയുമാണ്. മക്കളായ അലീഷ ബി.ഡി.എസ് വിദ്യാര്‍ഥിയും അലീന നിയമ വിദ്യാര്‍ഥിയുമാണ്.
കൗണ്‍സിലറയാലും ജനങ്ങളുടെ സേവനത്തിനൊപ്പം ചികിത്സ തുടരുമെന്നാണ് ഡോക്ടര്‍ പറയുന്നത്.നയനാര്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയറിന്റെ സംഘടകനുമാണ്.കിടപ്പുരോഗികളെ വീട്ടില്‍ സന്ദര്‍ശിച്ചും സാദത്ത് ഡോക്ടര്‍ ചികിത്സ നല്‍കാറുണ്ട്.ജനസേവനത്തിലൂടെ മാതൃകയാവുക എന്ന ജീവിതലക്ഷ്യമാണ് ഡോക്ടറെ ജനപ്രതിനിധി എന്ന അംഗീകാരത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.