ലൈസൻസില്ലാതെ പടക്ക വിൽപന വ്യാപകമാകുന്നു

നെയ്യാറ്റിൻകര: ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ നെയ്യാറ്റിൻകര താലൂക്കിന്‍റെ വിവിധ പ്രദേശങ്ങളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പടക്ക വിൽപന കേന്ദ്രങ്ങൾ വ്യാപകം. സുരക്ഷയില്ലാത്ത പന്തൽ കെട്ടിയാണ് താൽക്കാലിക വിൽപന കേന്ദ്രങ്ങൾ നടത്തിവരുന്നത്. വിജിലൻസ് സംഘം മുൻവർഷങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി താലൂക്ക് ഓഫിസിൽ പരിശോധന നടത്തിയിരുന്നു.

ശിവകാശിയിൽ നിന്നും നികുതി വെട്ടിച്ചാണ് ഇവിടെ പടക്ക വിൽപന നടത്തുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകളിൽ ലക്ഷങ്ങളുടെ വിൽപനയുണ്ട്. ഇത്തരത്തിൽ നടക്കുന്ന വിൽപനയിലൂടെ സർക്കാറിനും നികുതി നഷ്ടം ലക്ഷങ്ങളാണ്. അതിർത്തികടന്ന് ബസിലും മറ്റുമാണ് പടക്കം സുരക്ഷിതമല്ലാതെ കൊണ്ടുവരുന്നത്.

Tags:    
News Summary - Sale of firecrackers without license is rampant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.