ഡോ.ആർ. ജയകുമാറിനെ കെ. ആൻസലൻ എം.എൽ.എ ആദരിക്കുന്നു

വൈകല്യത്തെ അതിജീവിച്ച ഡോ. ജയകുമാർ സംസ്ഥാന പുരസ്കാര നിറവിൽ

നെ​യ്യാ​റ്റി​ൻ​ക​ര: വൈ​ക​ല്യ​ത്തെ സ്വ​ന്തം ജീ​വി​തം കൊ​ണ്ട് അ​തി​ജീ​വി​ച്ച ഡോ. ​ആ​ർ. ജ​യ​കു​മാ​റി​ന് പു​ര​സ്കാ​രം.

ഭി​ന്ന​ശേ​ഷി​യു​ള്ള സം​സ്ഥാ​ന​ത്തെ മി​ക​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു​ള്ള പു​ര​സ്കാ​ര​മാ​ണ് കാ​ഞ്ഞി​രം​കു​ളം സ​ർ​ക്കാ​ർ കോ​ള​ജി​ലെ ഭാ​ഷാ​ധ്യാ​പ​ക​ൻ ഡോ.​ആ​ർ. ജ​യ​കു​മാ​റി​നെ തേ​ടി​യെ​ത്തി​യ​ത്.

അ​ധ്യാ​പ​ക​ൻ, അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ൻ, എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് പു​ര​സ്കാ​രം.

നെ​യ്യാ​റ്റി​ന്‍ക​ര ഗ​വ. ടി.​ടി.​ഐ​യി​ല്‍നി​ന്ന് ടി.​ടി.​സി പാ​സാ​യി. 1994 ല്‍ ​വൈ​ക​ല്യം പ​രി​ഗ​ണി​ച്ച് ക​ല​ക്ട​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം നെ​യ്യാ​ര്‍ഡാം ഹൈ​സ്കൂ​ളി​ല്‍ പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. 1997 ല്‍ ​ജി​ല്ല പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക പ​രി​ശീ​ല​ക​നാ​യി ബാ​ല​രാ​മ​പു​രം ബി.​ആ​ര്‍.​സി യി​ല്‍ നി​യ​മി​ക്ക​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍ക്കു​വേ​ണ്ടി സം​യോ​ജി​ത വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ അ​തി​യ​ന്നൂ​ർ ബ്ലോ​ക്കി​ലെ ഏ​രി​യ കോ ​ഓ​ഡി​നേ​റ്റ​റാ​യി. ഡെ​പ്യൂ​ട്ടേ​ഷ​ന്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കി അ​തി​യ​ന്നൂ​ർ യു.​പി സ്കൂ​ളി​ല്‍ തി​രി​ച്ചെ​ത്തി.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ല​യാ​ള ഭാ​ഷ​യി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഗ​വ. ട്രെ​യി​നി​ങ്​ കോ​ള​ജി​ല്‍നി​ന്ന് ബി.​എ​ഡും എം.​എ​ഡും നേ​ടി​യ ശേ​ഷം എ​ജു​ക്കേ​ഷ​നി​ലും മ​ല​യാ​ള ഭാ​ഷ​യി​ലും നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി പ​രീ​ക്ഷ വി​ജ​യി​ച്ചു.

ബി.​ആ​ര്‍.​സി​യി​ല്‍ താ​ന്‍ പ്ര​വ​ര്‍ത്തി​ച്ച മേ​ഖ​ല​യി​ല്‍ നേ​ര്‍ക്കാ​ഴ്ച​ക​ളാ​യ വി​വി​ധ പ​രി​മി​തി​ക​ളു​ള്ള കു​ട്ടി​ക​ളു​ടെ ദൈ​ന്യ​ത​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ നി​സ്സ​ഹാ​യ​ത​യും ഈ ​രം​ഗ​ത്ത് ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ ജ​യ​കു​മാ​റി​ന് പ്രേ​ര​ണ​യാ​യി.

ബി.​ആ​ര്‍.​സി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളു​ടെ പി​ന്തു​ണ​യും ഗ​വേ​ഷ​ണ​ത്തി​ന് ല​ഭി​ച്ചു. കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​റെ​ന്ന നി​ല​യി​ൽ 'കു​ട്ടി​ക്കൊ​രു വീ​ട്', പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക്ലാ​സ് റൂം ​വാ​യ​ന​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.

ഇ​തി​നി​ടെ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ അ​ധ്യാ​പ​ന​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. സ​ര്‍ക്കാ​ര്‍ കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ.​കെ.​ജി.​സി.​ടി.​എ​യു​ടെ ജി​ല്ല ക​മ്മി​റ്റി​യം​ഗ​മാ​ണ്. നിം​സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ ശോ​ഭ​കു​മാ​രി ഭാ​ര്യ​യും എം.​എ​സ്.​സി വി​ദ്യാ​ർ​ഥി ഗോ​പി​ക മ​ക​ളും പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി ഗോ​കു​ല്‍ മ​ക​നു​മാ​ണ്. നെ​യ്യാ​റ്റി​ൻ​ക​ര ഊ​രു​ട്ടു​കാ​ല 'ഗോ​കു​ല'​ത്തി​ലാ​ണ് താ​മ​സം.

Tags:    
News Summary - state award for dr. jayakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.