നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. ജീവനക്കാർ കൃത്യമായി ഡ്യൂട്ടിക്കെത്തുന്നില്ല, അഴിമതി, യോഗ്യതയില്ലാത്തവരുടെ നിയമനം തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

ആശുപത്രിയിലെ ഒരു ജീവനക്കാരൻ കൃത്യമായി ഓഫിസിൽ എത്താതെ അറ്റന്‍റൻസ് രജിസ്റ്ററിൽ ഒപ്പിട്ട് മുങ്ങുന്നതായി കണ്ടെത്തി. രജിസ്റ്ററ്ററിൽ ഹാജർ തിരുത്തുന്നതായും വ്യക്തമായി.2016ൽ ആശുപത്രി പരിസരത്ത് നടന്ന മരംമുറിയിൽ അഴിമതി നടന്നതായി ലഭിച്ച പരാതിയും അന്വേഷിക്കുന്നുണ്ട്.

രണ്ടായിരം രൂപ നൽകി മരം മുറിച്ചതിന് നാൽപതിനായിരം രൂപ എഴുതിയെടുത്തിരുന്നെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പഴയ ഫയലുകകളും പരിശോധിച്ചു. താൽക്കാലിക ജീവനക്കാരുടെ നിയമനത്തിന് യോഗ്യതയില്ലാത്തവരെ നിയമിച്ചതിന്‍റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്.

കൂടുതൽ പരിശോധന വേണ്ടിവരുമെന്നും അതിലൂടെ കൃത്യമായ വിവരം ലഭിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് സ്പെഷൽ ഇൻവേസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിലെ എസ്.പി അജയകുമാറിന്‍റെ നിർദേശപ്രകാരം സി.ഐ മനോജ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ സജിത്ത്, സുവിൻ, വനിത പൊലീസ് ഓഫിസർ ഇന്ദുലേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Vigilance inspection at Neyyatinkara General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.