നെയ്യാറ്റിന്‍കര: ഓണാഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച കമാനം അലക്ഷ്യമായി നീക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മേൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. കമാനത്തിന്‍റെ ഉടമ മണിയനും ജീവനക്കാരനുമെതിരെയാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര ഉച്ചക്കട പൂഴിക്കുന്ന് ബി.പി. നിവാസില്‍ ബിജുവിന്‍റെ ഭാര്യ പൊഴിയുര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരി ലേഖ(44)ക്കാണ് കമാനം വീണ് പരിക്കേറ്റത്.
കഴിഞ്ഞ 11ന് ഉച്ചക്കായിരുന്നു സംഭവം. മകള്‍ അനുഷയുമൊത്ത് നെയ്യാറ്റിന്‍കര ഭാഗത്ത് നിന്നും ഓലത്താന്നി ഭാഗത്തേക്ക് ബൈക്കില്‍ പോകവേയാണ് സംഭവം. ഓലത്താന്നി കവിതാ ജങ്ഷന് സമീപം റോഡില്‍ സ്ഥാപിച്ചിരുന്ന കമാനം ഉടമയും സംഘവും അലക്ഷ്യമായി നീക്കുന്നതിനിടെ ലേഖയുടെയും മകള്‍ അനുഷ(15)യുടെയും ശരീരത്തിൽ വീണ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഇരുവര്‍ക്കും പരിക്കേറ്റത്.
തിരക്കേറിയ റോഡില്‍ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാതെയാണ് കമാനം നീക്കം ചെയ്തത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അന്ന് പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് പതിനാലം തിയതി രേഖാമൂലം പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. പതിനഞ്ചാം തിയതി ആര്‍ച്ച് ഉടമയെയും പരാതിക്കാരെയും സ്റ്റേഷനില്‍ വിളിച്ചെങ്കിലും ആര്‍ച്ച് ഉടമ സ്റ്റേഷനിലെത്തിയിരുന്നില്ല. സംഭവത്തില്‍ ക്ലബ്ബുകാര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. നെയ്യാറ്റിന്‍കര പൊലീസ് കേസെടുക്കാന്‍ വൈകിയതായി പരാതിക്കാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.