ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ചാ​ത്ത​ന്നൂ​രി​ൽ ഏ​റ​റ്റ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു​മാ​റ്റു​ന്നു

ദേശീയപാത വികസനം: ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​തു​ട​ങ്ങി. ഭൂ​മി ഏ​റ്റെ​ടു​ത്ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി​യ വ​സ്തു​വി​ലെ കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്.

കാ​വ​നാ​ട്-​ക​ട​മ്പാ​ട്ടു​കോ​ണം റീ​ച്ചി​ലെ ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഭൂ​മി​ക​ളി​ലെ മ​തി​ലു​ക​ൾ ആ​ദ്യ ദി​നം പൊ​ളി​ച്ചു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​യ​തും മ​റ്റ് ത​ട​സ്സ​ങ്ങ​ളി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് പൊ​ളി​ക്കു​ന്ന​ത്. കാ​വ​നാ​ട് മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ 32 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 27 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 140 പേ​രി​ൽ നി​ന്നാ​യി ര​ണ്ട് ഹെ​ക്ട​ർ സ്ഥ​ലം ഇ​തു​വ​രെ ഏ​റ്റെ​ടു​ത്ത് കൈ​മാ​റി. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്കാ​ണ് ഇൗ ​റീ​ച്ചി​ലെ നി​ർ​മാ​ണ ചു​മ​ത​ല. ന​ഷ്്​​ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ജി.​ബി. രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

തു​ക ല​ഭി​ച്ച​വ​ർ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ സ്വ​ന്ത​മാ​യി പൊ​ളി​ക്കാം. കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച ക​ല്ല്, ക​ട്ട, ക​ത​ക്, ജ​ന​ൽ, ക​ട്ടി​ള​ക​ൾ എ​ന്നീ വ​സ്തു​ക്ക​ളും അ​വ​ർ​ക്ക് എ​ടു​ക്കാം. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പൊ​ളി​ച്ചു​മാ​റ്റു​ക​യാ​ണെ​ങ്കി​ൽ ആ​റ്​ ശ​ത​മാ​നം തു​ക ഈ​ടാ​ക്കും. ഈ ​തു​ക കു​റ​ച്ചാ​ണ് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​ത്. മ​ര​ങ്ങ​ൾ ഉ​ട​മ​സ്ഥ​ർ​ക്ക് മു​റി​ച്ചു​മാ​റ്റാ​ൻ അ​വ​കാ​ശ​മി​ല്ല. ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന പൊ​ളി​ച്ചു​മാ​റ്റ​ലി​ന് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ജി.​ബി. രാ​ധാ​കൃ​ഷ്ണ​ൻ, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ പി.​എം. ജ​യ​പ്ര​കാ​ശ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ലെ​യ്സ​ൺ ഓ​ഫി​സ​ർ എം.​കെ. റ​ഹ്മാ​ൻ, സ​ർ​വേ​യ​ർ​മാ​രാ​യ രാ​ജ​ശ്രീ പ്ര​സാ​ദ്, ശ്യാം​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - NH Development: Buildings on the acquired lands are being demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.