പോത്തൻകോട്: പള്ളിപ്പുറം ദേശീയ പാതയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങലിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ പള്ളിപ്പുറം ഗോകുലത്തിൽ ശശിധരൻ നായർ - സൗദാമിനി അമ്മ ദമ്പതികളുടെ മകൻ ഹരീഷ് (35) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം കുറക്കോട് വച്ചാണ് അപകടം.എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ശ്യാംലാൽ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.