തിരുവനന്തപുരം: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു.കോവിഡ് പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതലുകൾ സ്വീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. 1000 വോട്ടര്‍മാര്‍ക്ക് ഒരു പോളിങ് സ്റ്റേഷന് എന്ന അനുപാതത്തിലായിരിക്കും ക്രമീകരണങ്ങള്‍.
പോളിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. ഒക്ടോബർ 31നുള്ളില്‍ പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിക്കുകയും വോട്ടര്‍ പട്ടികയിലെ അപാകതകൾ പരിഹരിക്കുകയും വേണം. 2021 ജനുവരി ഒന്നിനകം 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. എ.ഡി.എം വി.ആര്. വിനോദ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഇന്‍ ചാര്‍ജ് ജയമോഹന്, തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.