തിരുവനന്തപുരം: കെ. സുധാകരന് വേണ്ടി കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ യുവാക്കളുടെ പ്രതിഷേധം. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കി പാർട്ടിയെ രക്ഷിക്കണമെന്ന് ആവശ്യെപ്പട്ടായിരുന്നു ഇൗരാറ്റുപേട്ട സ്വദേശികളായി മൂന്ന് യുവാക്കൾ ബാനറുമായി പ്രതിഷേധിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട സുധാകരെൻറ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളെത്തി പ്രതിഷേധക്കാരെ സ്ഥലത്ത്നിന്ന് മാറ്റി.
'കെ.സുധാകരനെ വിളിക്കൂ; കോൺഗ്രസിനെ രക്ഷിക്കൂ, ഗ്രൂപ്പിസം അവസാനിപ്പിക്കുക, കെ. സുധാകരനെ വിളിച്ച് കോണ്‍ഗ്രസിനെ രക്ഷിക്കുക' തുടങ്ങിയ വാചകങ്ങള്‍ എഴുതി സുധാകരെൻറ ഫോട്ടോ പതിപ്പിച്ച ബാനറുമായാണ് മൂന്ന് യുവാക്കൾ വെള്ളിയാഴ്ച യു.ഡി.എഫ് യോഗത്തിന് നേതാക്കൾ എത്തുംമുമ്പ് പ്രതിഷേധം തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ തലസ്ഥാനത്ത് സുധാകരെൻറ പേഴ്സനൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ സ്ഥലത്തെത്തി. പ്രതിഷേധക്കാരിൽനിന്ന് ബാനറുകളും മറ്റും പിടിച്ചുവാങ്ങിയ അവർ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതോടെ വാഗ്വാദവുമുണ്ടായി.
രംഗം വഷളാകുന്നുവെന്ന് കണ്ടതോടെ പ്രതിഷേധിച്ചവർ കാറില്‍കയറി മടങ്ങി. അതേസമയം, കെ.പി.സി.സി അധ്യക്ഷെൻറ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഹൈകമാൻഡ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിൽ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾ സുധാകരനെ അപമാനിക്കാനാെണന്ന് അദ്ദേഹത്തിെൻറ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.