തൊപ്പിയാണ്​... താരം

തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ ഹി​ൽ ഗ​വ.​എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്ന

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ ​െതാപ്പികളും ബ​ലൂ​ണു​ക​ളു​മാ​യി

ക​ളി​ക്കു​ന്ന കു​ട്ടി​ക​ൾ

സ്കൂ​ളു​ക​ളി​ൽ ഫ​സ്റ്റ്​ ബെ​ൽ

തി​രു​വ​ന​ന്ത​പു​രം: അ​റി​വി​ന്‍റെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്​ നി​റ​മു​ള്ള വ​സ്ത്ര​ങ്ങ​ളും നി​റ​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി കു​രു​ന്നു​ക​ൾ വീ​ണ്ടു​മെ​ത്തി. മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ്​ ജി​ല്ല​യി​ൽ സ്കൂ​ളു​ക​ളി​ലെ​ത്തി​യ​ത്. 25000 ല​ധി​കം കു​ട്ടി​ക​ൾ ഒ​ന്നാം ക്ലാ​സി​ലെ​ത്തി. ചി​രി​ക്കു​ന്ന ന​ക്ഷ​ത്ര​വും പൂ​ക്ക​ളു​മു​ള്ള തൊ​പ്പി​ക​ൾ ന​ൽ​കാ​ൻ സ്​​കൂ​ൾ പ​ടി​ക്ക​ൽ അ​ധ്യാ​പ​ക​ർ കാ​ത്തു​നി​ന്നു. പു​തു​താ​യി ഒ​ന്നാം ക്ലാ​സി​ലെ​ത്തി​യ​വ​രി​ൽ ചി​ണു​ങ്ങി​ക്ക​ര​ഞ്ഞ​വ​രെ അ​ധ്യാ​പ​ക​ർ താ​ലോ​ലി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്കി​ടെ, കു​ട്ടി​ക​ൾ​ക്കും കൂ​ട്ടു​വ​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കും മി​ഠാ​യി​ക​ളും പാ​യ​സ​വും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി.

വേ​ന​ല​വ​ധി​ക്കു ശേ​ഷം സ്കൂ​ളി​ലെ​ത്തി​യ കു​ട്ടി​ക​ൾ സ​​ന്തോ​ഷം പ​ങ്കി​ട്ടു. മി​ക്ക​യി​ട​ത്തും ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ്​ ക്ലാ​സു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലെ​ന്ന്​ അ​ധ്യാ​പ​ക​ർ മാ​താ​പി​താ​ക്ക​ൾ വ​​ഴി നേ​ര​ത്ത അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ആ​ദ്യ​ദി​നം പാ​ട്ടും ചി​രി​യും പു​തി​യ അ​ധ്യാ​പ​ക​രെ പ​രി​ച​യ​പ്പെ​ട്ടും കു​ട്ടി​ക​ൾ സ​മ​യം ചെ​ല​വ​ഴി​ച്ചു. സ്കൂ​ൾ​ത​ല​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രോ ജ​ന​പ്ര​തി​നി​ധി​ക​ളോ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ​ഴ​യ​കാ​ല വീ​ട്ടു-​കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ളു​ടെ ചി​ത്രം പ​തി​ച്ച ക​ല​ണ്ട​റു​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ത്തി. ചി​ല സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രും സ്​​റ്റു​ഡ​ന്‍റ്​ പൊ​ലീ​സ്​ കാ​ഡ​റ്റു​ക​ളും ത​യാ​റാ​ക്കി​യ പു​സ്ത​ക​ൾ കൈ​മാ​റി. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ്കൂ​ളി​ലെ​ത്തി​യ കു​രു​ന്നു​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നും മ​റ്റ്​ ആ​​ഘോ​ഷ​ങ്ങ​ൾ​ക്കും ശേ​ഷം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

മീ​നാ​ങ്ക​ൽ ട്രൈ​ബ​ൽ സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ജി. ​സ്റ്റീ​ഫ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ൽ 19 കു​ട്ടി​ക​ളും മ​റ്റ് ക്ലാ​സു​ക​ളി​ൽ 97 കു​ട്ടി​ക​ളു​മാ​ണ് ഈ ​വ​ർ​ഷം സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

പട്ടം സെൻമേരിസ് സ്കൂളിന്റെ പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാന കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മാനങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്ക്​ ബലൂണുകളും മധുരവും നൽകി. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എം.എസ്.സി സ്കൂൾ കറസ്പോണ്ടന്റ് വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ അധ്യക്ഷതവഹിച്ചു. തോമസ് കയ്യാലക്കൽ കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.

കൗൺസിലർ ജോൺസൺ ജോസഫ്, പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി എം. അലക്സ്, പി.ടി.എ പ്രസിഡന്‍റ്​ എൻ.കെ. സുനിൽകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ ഫാ. ഗീവർഗീസ് എഴിയത്ത് എന്നിവർ സംസാരിച്ചു. സിവിൽ സർവിസിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥിനി അഖില ബുഖാരിയെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പരിപാടികൾക്കും മിഴിവേകി.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഫാ. ​ഡോ. തോ​മ​സ് പ്ര​മോ​ദ് പാ​ല​വി​ള​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​ന്റെ പ്ര​ഥ​മ വ​നി​ത പ്രി​ൻ​സി​പ്പ​ലാ​യി മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ന്റെ മു​ൻ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന പ്ര​ഫ. ഡോ. ​ഷേ​ർ​ളി സ്റ്റു​വ​ർ​ട്ട് ചു​മ​ത​ല​യേ​റ്റു.

തൈ​ക്കാ​ട്​ ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​ൽ.​പി.​എ​സ്​ ആ​ൻ​ഡ്​ ന​ഴ്​​സ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യും സ്​​കൂ​ളി​ലെ പൈ​തൃ​ക-​കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം എ.​എ. റ​ഹീം എം.​പി​യും ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജനനത്തിലും സ്കൂ​ളി​ലേ​ക്കും ഒ​രു​മി​ച്ച്

വെ​ഞ്ഞാ​റ​മൂ​ട്: മി​നി​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ പി​റ​ന്നു​വീ​ണ സ​ഹോ​ദ​ര​ങ്ങ​ളാ​യ നാ​ലു​പേ​ര്‍ മാ​താ​പി​താ​ക്ക​ളു​ടെ കൈ​പി​ടി​ച്ച്​ സ്‌​കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​​ർ​ക്ക്​ കൗ​തു​കം. നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് ജീ​വ ഭ​വ​നി​ല്‍ ജി​തി​ന്റെ​യും ആ​ശ​യു​ടെ​യും മ​ക്ക​ളാ​യ അ​ന​ന്യ​ജി​ത്ത്, ആ​ര്യ​ജി​ത്ത്, അ​ന​ഘ​ജി​ത്ത്, അ​ശ്വ​ജി​ത്ത് എ​ന്നി​വ​രാ​ണ് വ​ട്ട​പ്പാ​റ ലൂ​ര്‍ദ് മൗ​ണ്ട് സ്‌​കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ളാ​യെ​ത്തി​യ​ത്.

Tags:    
News Summary - school reopening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.