തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽവെച്ച് കേന്ദ്രം തടിയൂരുന്നു. സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേരളമടക്കം ആവശ്യമുന്നയിച്ചെങ്കിലും കാര്യമായി മറുപടി കേന്ദ്രത്തിൽ നിന്നുണ്ടായിട്ടില്ല. കൊടുങ്കാറ്റും പ്രളയവും പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം ധനസഹായം നൽകാറുണ്ട്. കോവിഡിലും ഇതേ മാതൃകയിൽ സഹായം പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് ഫലം.
കോവിഡ് ചികിത്സക്കും അനുബന്ധ ചെലവുകൾക്കുമെല്ലാം വലിയ തുകയാണ് സംസ്ഥാനങ്ങൾ ചെലവിടുന്നത്. ഇതിന് പുറമെയാണ് നഷ്ടപരിഹാര ബാധ്യത കൂടിയെത്തുന്നത്. സഹായധനത്തിൽ ഒരു വിഹിതം േകന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിെൻറ ആവശ്യം. പി.എം കെയേഴ്സിലൂടെ കോടികൾ സമാഹരിച്ച കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെപോലെ കോവിഡിന് നിർണിത കാലപരിധി നിശ്ചയിക്കാനായിട്ടില്ല. ധനസഹായം അനുവദിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിലും സംസ്ഥാനത്ത് 'കോവിഡ് സ്ഥിരീകരിച്ചത് മുതൽ ഇനിയൊരു ഉത്തരവു'ണ്ടാകുന്നത് വരെയെന്നാണ്. ഫലത്തിൽ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ നഷ്ടപരിഹാര വിതരണത്തിനാണ് സർക്കാർ തയാറെടുക്കുന്നത്.
വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 25087 മരണങ്ങളാണ് സംസ്ഥാനത്തുള്ളത്. വിവിധ ജില്ലകളിൽ പുനഃപരിശോധനക്കുശേഷം മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ച 7000 മരണങ്ങൾകൂടി ഉൾപ്പെടുേമ്പാൾ ഇതുവരെ സഹായം നൽകേണ്ടവരുടെ എണ്ണം 32087 ആണ്. 50,000 രൂപ വീതം കണക്കാക്കിയാൽ ഇൗ ഇനത്തിൽ വേണ്ടിവരുന്നത് 160 കോടി രൂപയാണ്. ശരാശരി 100-120 കോവിഡ് മരണങ്ങളാണ് പ്രതിദിനം കേരളത്തിലുണ്ടാകുന്നത്. പോസിറ്റിവായശേഷം 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ് മരണങ്ങളായി പരിഗണിക്കണമെന്ന കേന്ദ്ര നിർദേശംകൂടി യാഥാർഥ്യമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരും.
ധനസഹായത്തിന് ആശ്രിതർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ദുരന്തനിവാരണ വകുപ്പിെൻറ നേതൃത്വത്തിൽ സംവിധാനങ്ങളൊരുക്കും. ഒാൺലൈൻ സമർപ്പിക്കുന്നതിനൊപ്പം നേരിട്ടും അപേക്ഷ നൽകുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും. ലാൻറ് റവന്യൂ കമീഷണറേറ്റിലെ െഎ.ടി വിഭാഗമാണ് ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള പോർട്ടൽ ഒരുക്കുക. എന്തൊക്കെ വിവരങ്ങൾ നൽകിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നത് സംബന്ധിച്ച് വിശദ ഉത്തരവിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.